Alappuzha local

അനധികൃത ഹൗസ് ബോട്ടുകള്‍ സജീവം : നടപടിയെടുക്കാതെ അധികൃതര്‍



ആലപ്പുഴ: അനധികൃത ഹൗസ് ബോട്ടുകള്‍ സജീവമായതോടെ പരമ്പരാഗത ബോട്ടുടമകളും തൊഴിലാളികളും പ്രയാസത്തില്‍. മറ്റു ജില്ലകളില്‍ നിന്നുമെത്തുന്ന രജിസ്േട്രഷന്‍ നടത്താത്തതും അനധികൃതമായി നിര്‍മിച്ചിട്ടുള്ളതുമായ ആഢംബര ഹൗസ് ബോട്ടുകള്‍ ടൂറിസം മേഖലയില്‍ പിടിമുറുക്കിയതോടെയാണ് വര്‍ഷങ്ങളായി ഈ മേഖലയിലുള്ള അംഗീകൃത ബോട്ടുകളുടെ കഷ്ടത തുടങ്ങിയത്. എന്നാല്‍ ഇത്തരം ബോട്ടുകളെ കണ്ടെത്തി നടപടിയെടുക്കുന്നതില്‍ അധികൃതര്‍ പൂര്‍ണ പരാജയമാണെന്നാണ് ആക്ഷേപമുയര്‍ന്നിട്ടുള്ളത്. വേമ്പനാട്ട് കായലില്‍ 238 ഹൗസ് ബോട്ടുകളേ ആകാവൂ എന്ന് സിഎജി റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. മറ്റു ജില്ലകൡ നിന്നും നിര്‍മാണാനുമതി വാങ്ങുകയും രജിസ്‌ട്രേഷന്‍, സര്‍വേ, പൊലൂഷ്യന്‍ തുടങ്ങിയ യാതൊരു സര്‍ട്ടിഫിക്കറ്റുകളും ഇല്ലാതെ ആലപ്പുഴയില്‍ എത്തിച്ച് നിര്‍ബാധം സര്‍വീസ് നടത്തുകയാണ്. ഇവകാരണം കായല്‍ മലിനീകരണത്തിനും ആക്കം കൂട്ടുന്നു. കണക്കുകള്‍ പ്രകാരം 63 ഹൗസ് ബോട്ടുകള്‍ക്ക് താല്‍ക്കാലിക ലൈസന്‍സും 637 ബോട്ടുകള്‍ക്ക് സ്ഥിരം ലൈസന്‍സ് ഉള്‍പ്പെടെ 700 ഓളം ബോട്ടുകള്‍ ജിപിഎസ് സംവിധാനം ഘടിപ്പിച്ച് ഓടുന്നതായി കെല്‍ട്രോണ്‍ അധികാരികള്‍ വ്യക്തമാക്കുന്നു. ബാക്കി 400 ഓളം ബോട്ടുകള്‍ ആലപ്പുഴയില്‍ നിര്‍മാണ അനുമതിയില്ലാതെ കൊല്ലം, കൊടുങ്ങല്ലൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ നിന്നും നിര്‍മാണാനുമതി എടുത്തിട്ടുള്ളതും അല്ലാതെയും നിര്‍മിച്ചതാണ്. എന്നാല്‍ ഇതൊന്നും ലൈസന്‍സിങ് നടപടികളിലേക്ക് ഇതുവരെ കടന്നു ചെന്നിട്ടില്ലാത്തതും യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ സവാരി നടത്തുകയുമാണ്. ഇതിനെതിരെ തുറമുഖ വകുപ്പ് യാതൊരു നടപടിയും എടുക്കുന്നില്ല.  പരിശോധിക്കാന്‍ വരുന്ന പോര്‍ട്ട് അധികാരികള്‍ കെഐവി ലഭിച്ചിട്ടുള്ളതും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു ലൈസന്‍സ് പുതുക്കി നല്‍കാത്തതായ ബോട്ടുകള്‍ക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കുന്നു. എന്നാല്‍ യാതൊരു നിര്‍മാണ അനുമതിയോ രജിസ്‌ട്രേഷന്‍, മലിനീകരണ സര്‍ട്ടിഫിക്കറ്റുകളോ ഇല്ലാത്ത അന്യ ജില്ലാ ബോട്ടുകളെ ഒഴിവാക്കുന്ന രീതിയാണ്  അധികാരികളുടെ ഭാഗത്തുനിന്നും കണ്ടുവരുന്നതെന്നും ആക്ഷേപമുണ്ട്. തകര്‍ന്നതും നശിച്ചുപോയതുമായ ബോട്ടുകളുടെ നമ്പര്‍ ഉപയോഗച്ചും പല ബോട്ടുകളും സര്‍വീസ് നടത്തുന്നുണ്ട്. ഇവ പരിശോധന നടത്തുന്നതിനും മതിയായ ഉദ്യോഗസ്ഥരില്ല.
Next Story

RELATED STORIES

Share it