Idukki local

അനധികൃത ഹോംസ്റ്റേകള്‍ക്കെതിരേ കര്‍ശന നടപടി വരുന്നു

തൊടുപുഴ: ആവശ്യമായ അനുമതിയോ രേഖകളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേകള്‍ക്കെതിരെ ജില്ലയില്‍ കര്‍ശന നടപടിക്ക് കളമൊരുങ്ങുന്നു. ജില്ലാ ടൂറിസം പ്രമോഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹോസ്റ്റേ ഉടമകളുടെ വാര്‍ഷിക സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ശക്തമായ ആവശ്യം ഉയര്‍ന്നു.
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഹോംസ്റ്റേകളും രജിസ്‌ട്രേഷന്‍ എടുക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത എ.ഡി.എം കെ കെ ആര്‍ പ്രസാദ് നിര്‍ദേശിച്ചു. ടൂറിസം മേഖലയില്‍ നിരവധി വികസന പദ്ധതികളാണ് ജില്ലയില്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്നും ഹോസ്റ്റേകളുടെ വളര്‍ച്ചയ്ക്ക് ഇത് ഏറെ ഗുണകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹോംസ്റ്റേകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് എല്ലാ സഹായങ്ങളും നല്‍കാന്‍ ടൂറിസം വകുപ്പ് ഒരുക്കമാണെന്ന് ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് കോര വ്യക്തമാക്കി. ഹോംസ്റ്റേ-ടൂറിസം മേഖലയില്‍ ഉയര്‍ന്നുവരുന്ന പുതിയ ബിസിനസ് സാധ്യതകളെയും അവ പ്രയോജനപ്പെടുത്താനുള്ള വഴികളെയും കുറിച്ച് ജില്ലാ അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ കെ ജയകുമാര്‍ അവതരണം നടത്തി.
ഡി.റ്റി.പി.സി സെക്രട്ടറി കെ വി ഫ്രാന്‍സിസ്, പോലിസ് ഡിപ്പാര്‍ട്ടമെന്റില്‍ നിന്ന് ഐസന്‍ ജോര്‍ജ്, സെയില്‍സ് ടാക്‌സ് വകുപ്പില്‍ നിന്ന് ശശി കെ, ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ടി പി മാത്യു സംസാരിച്ചു. സെയില്‍സ് ടാക്‌സ് നികുതിയില്‍ കോംപൗണ്ടിങ് ഏര്‍പ്പെടുത്തുക, ലൈസന്‍സ് പുതുക്കുന്ന സമ്പ്രദായം കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഹോംസ്റ്റേ ഉടമകള്‍ ഉന്നയിച്ചു.
Next Story

RELATED STORIES

Share it