Flash News

അനധികൃത സ്വത്ത് കേസ് : വീര്‍ഭദ്രസിങ് നേരിട്ട് ഹാജരാവേണ്ട



ന്യൂഡല്‍ഹി: 10 കോടിയുടെ അനധികൃത സ്വത്ത്‌സമ്പാദന കേസില്‍ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്രസിങിനെ നേരിട്ട് ഹാജരാവുന്നതില്‍ നിന്ന് ഒരു ദിവസത്തേക്ക് കോടതി ഒഴിവാക്കി. കേസിലെ മറ്റൊരു പ്രതിയും സിങിന്റെ ഭാര്യയുമായ പ്രതിഭാ സിങിനെയും നേരിട്ട് ഹാജരാവുന്നതില്‍ നിന്നു പ്രത്യേക ജഡ്ജി വീരേന്ദ്രകുമാര്‍ ഗോയല്‍ ഒഴിവാക്കിയിട്ടുണ്ട്. കോടതിയില്‍ നേരിട്ട് ഹാജരാവുന്നതില്‍ നിന്നു സ്ഥിരമായി ഒഴിവാക്കണമെന്ന പ്രതികളുടെ അപേക്ഷ സിബിഐ എതിര്‍ത്തു. നിയമത്തില്‍ അതിനു വ്യവസ്ഥയില്ലെന്നു സിബിഐ വ്യക്തമാക്കി. പ്രതികളുടെ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനു കേസ് ഈ മാസം 30ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ കുറ്റപത്രത്തിനോടൊപ്പം പ്രതികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നു സിബിഐ കോടതിയെ അറിയിച്ചു. കേസില്‍ സിങും ഭാര്യയും ഉള്‍പ്പെടെ ആറുപേര്‍ വിചാരണ നേരിടുകയാണ്.
Next Story

RELATED STORIES

Share it