അനധികൃത സ്വത്ത്: ഐഎഎസ് ഓഫിസര്‍ക്ക് നാലുവര്‍ഷം തടവ്

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സന്ദീപ് ഗാര്‍ഗിനെ കോടതി നാലുവര്‍ഷം തടവിനു ശിക്ഷിച്ചു. ഡല്‍ഹി സെപ്ഷ്യല്‍ സിബിഐ ജഡ്ജി ഭൂപേഷ് കുമാറാണു ശിക്ഷിച്ചത്. മായംചേര്‍ക്കല്‍ വിരുദ്ധ വിഭാഗത്തിന്റെ റീജ്യനല്‍ ഡയറക്ടറായിരുന്ന സന്ദീപ് ഗാര്‍ഗ് നിയമവിരുദ്ധമായി പണം കൈപ്പറ്റിയെന്നും സ്വന്തം പേരിലും കുടുംബത്തിന്റെ പേരിലും സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്നും കാട്ടി 2014ലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.
Next Story

RELATED STORIES

Share it