kannur local

അനധികൃത വാഹന പാര്‍ക്കിങ്; ഇരിട്ടിയില്‍ പോലിസ് നടപടി തുടരുന്നു

ഇരിട്ടി: ഇരിട്ടി ടൗണില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കെതിരേ നടപടി തുടരുന്നു. പുതിയ ബസ്സ്റ്റാന്റ് അപ്രോച്ച് റോഡ് ജംങ്ഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ പോലിസ് ഇന്നലെ ചങ്ങലയിട്ടു പൂട്ടി.
ഇരിട്ടി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് മുന്നോടിയായാണ് അനധികൃത പാര്‍ക്കിങിനെതിരേ കര്‍ശന നടപടിയുമായി പോലിസ് രംഗത്തെത്തിയത്. നേരത്തെ അനധികൃതമായി നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ പോലിസ് സ്റ്റിക്കര്‍ പതിപ്പിച്ചിരുന്നെങ്കിലും സ്‌റ്റേഷനില്‍ വരാതെ സ്റ്റിക്കര്‍ ചിലര്‍ തനിയെ പറിച്ചുകളഞ്ഞിരുന്നു. ഈ സാഹചര്യത്താലാണ് ഇരിട്ടി എസ്‌ഐ പി സി സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ ഇത്തരം വാഹനങ്ങള്‍ ചങ്ങലയിട്ട് പൂട്ടാന്‍ തുടങ്ങിയത്. നാലുദിവസമായി ഇരുപതോളം ബൈക്കുകള്‍ക്കെതിരേ നടപടി സ്വീകരിച്ചു. കച്ചവട സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ വരെ പുലര്‍ച്ചെ കൊണ്ടുവയ്ക്കുന്ന ഇത്തരം വാഹനങ്ങള്‍ രാത്രി മാത്രമാണ് ഉടമകളെത്തി തിരിച്ചെടുക്കാറുള്ളത്. വലിയ വാഹനങ്ങള്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it