kozhikode local

അനധികൃത ലോറി പാര്‍ക്കിങ് നിയന്ത്രിക്കണം: സിയസ്‌കോ

കോഴിക്കോട്: സൗത്ത് ബീച്ചില്‍ നടക്കുന്ന എല്ലാവിധ അസാന്മാര്‍ഗിക പ്രവൃത്തികള്‍ക്കും ബീച്ച് റോഡിലെ ഗതാഗതപ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകണമെങ്കില്‍ തുറമുഖ വകുപ്പിന്റെ സ്ഥലത്തെ ലോറി സ്റ്റാന്‍ഡും, ബീച്ച് റോഡിലെ അനധികൃത ലോറി പാര്‍ക്കിങ്ങും ഇല്ലാതാക്കണമെന്ന് പ്രസിഡണ്ട് പി ടി മുഹമ്മദലിയുടെ അധ്യക്ഷതയില്‍ നടന്ന സിയസ്‌കൊ വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
ചുങ്കം ജംഗ്ഷന്‍ മുതല്‍ മുഹമ്മദലി കടപ്പുറം വരെയുള്ള ബീച്ച് സൗന്ദര്യവല്‍ക്കരണം നടപ്പാക്കണമെന്നും ബീച്ചിലെ കൈയ്യേറ്റങ്ങള്‍ അവസാനിപ്പിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അടുത്ത രണ്ടു വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഡോ. ഒ പി മുഹമ്മദലി (പ്രസിഡണ്ട്), ഇ വി  മാലിക്, സനാഫ് പാലക്കണ്ടി (വൈസ് പ്രസിഡണ്ടുമാര്‍), പി എന്‍ വലീദ് (ജന. സെക്രട്ടറി), എസ് എം  സാലിഹ്, ബി വി മുഹമ്മദ് അശറഫ് (സെക്രട്ടറിമാര്‍), പി പി അബ്ദുല്ല കോയ (ഖജാഞ്ചി). കെ നൗഷാദലി, എസ് എം സാലിഹ് സംസാരിച്ചു.
Next Story

RELATED STORIES

Share it