Alappuzha local

അനധികൃത മദ്യവില്‍പന : രണ്ടു പേര്‍ പിടിയില്‍



അമ്പലപ്പുഴ/മുതുകുളം: അനധികൃത മദ്യവില്‍പന കേസില്‍ രണ്ടു പേര്‍ പോലീസ് പിടിയില്‍. വിദേശ മദ്യം ചെറിയകുപ്പികളിലാക്കി അനധികൃത വില്പന നടത്തിവന്ന മലമേല്‍ഭാഗം സ്വദേശി ശശി(57)നെ കനകക്കുന്ന് പോലീസും പുന്നപ്ര ചള്ളി കടപ്പുറത്തിനു സമീപത്തുനിന്നും  വിദേശമദ്യവുമായി  അമ്പലപ്പുഴ വടക്കു പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ വൃക്ഷ വിലാസം തോപ്പില്‍ ഷാജി കാസി(45)മിനെ  പുന്നപ്ര പോലീസുമാണ് പിടികൂടിയത്. മുതുകുളം തെക്ക് ഫഌവര്‍ ജങ്ഷന്‍ ഭാഗത്ത് വാടകക്ക് താമസിക്കുന്ന ശശിയില്‍ നിന്നും 200 മി.ലി വീതമുളള 15 കുപ്പികളിലായി  മൂന്നു ലിറ്ററും ഷാജി കാസിമില്‍ നിന്നും 2.35 ലിറ്റര്‍ വിദേശമദ്യവുമാണ് പിടികൂടിയത്.
Next Story

RELATED STORIES

Share it