Kollam Local

അനധികൃത മണ്ണ് ഖനനം കണ്ടെത്തി

കൊല്ലം: ജില്ലാ കലക്ടര്‍ എ ഷൈനാമോളുടെ നിര്‍ദ്ദേശപ്രകാരം റവന്യൂ ഡിവിഷനല്‍ ഓഫിസര്‍ എം വിശ്വനാഥന്റെ നേതൃത്വത്തില്‍ അനധികൃത കരമണ്ണ് ഖനനത്തിനെതിരേ റവന്യൂ വകുപ്പ് റെയ്ഡ് നടത്തി. കൊട്ടാരക്കര താലൂക്കില്‍ പുത്തൂര്‍, പവിത്രേശ്വരം, എഴുകോണ്‍, കരീപ്ര, ഓടനാവട്ടം, കൊട്ടാരക്കര, കലയപുരം വില്ലേജുകളിലെ വിവിധ സ്ഥലങ്ങളിലും കുന്നത്തൂര്‍ താലൂക്കിലെ ഭരണിക്കാവ്, നെടിയവിള, കാരാളിമുക്ക്, ശാസ്താംകോട്ട എന്നീ സ്ഥലങ്ങളിലും പരിശോധന നടത്തി.
വ്യാജ പാസുപയോഗിച്ച് കലയപുരം വില്ലേജില്‍ എംസി റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കരമണ്ണ് ഖനനം ചെയ്ത് കൊണ്ടുപോകുന്നത് കണ്ടെത്തി. മണ്ണ് കടത്തുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും വ്യാജ പാസുകളും റവന്യൂ സംഘം പിടിച്ചെടുത്തു ജിയോളജിസ്റ്റിന്റെ പരിശോധനക്ക് നല്‍കി. ജിയോളജി വകുപ്പില്‍ നിന്നും നല്‍കുന്ന ഇത്തരം പാസുകളോടൊപ്പം അനധികൃതമായി പ്രിന്റ് ചെയ്ത വ്യാജ പാസുകളും ഉപയോഗിക്കുന്നതായി കണ്ടെത്തി.
അനധികൃത മണ്ണ് ഖനനം നടത്തിയവര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള റിപോര്‍ട്ട് ആര്‍ഡിഒ ജില്ലാ കലക്ടര്‍ക്ക് കൈമാറി. ജൂനിയര്‍ സൂപ്രണ്ട് എസ് ഉണ്ണികൃഷ്ണപിള്ള, കലയപുരം വില്ലേജ് ഓഫിസര്‍ രാംദാസ് ഉദേ്യാഗസ്ഥരായ ബി ഉമേഷ്, എസ് സോവി രാജ്, എം സി റോബിന്‍, കെ ആര്‍ രതീഷ് റെയ്ഡില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it