kannur local

അനധികൃത മണല്‍ക്കടത്ത്; പഴയങ്ങാടി പോലിസ് സ്റ്റേഷന്‍ വളപ്പില്‍ വാഹനങ്ങള്‍ നിറയുന്നു

പഴയങ്ങാടി: പഴയങ്ങാടി പോലിസ് സ്റ്റേഷന്‍ വളപ്പില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ കാടുകയറിയും തുരുമ്പിച്ചും നശിക്കുന്നു. പോലിസ് ജീപ്പ് നിര്‍ത്തിവയ്ക്കാന്‍ പോലും ഇടമില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അനധികൃത മണല്‍ക്കടത്തുമായി ബന്ധപ്പെട്ട് പിടികൂടിയ വാഹനങ്ങള്‍ മാത്രം 750ഓളം വരും. സംസ്ഥാനത്ത് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ കേസും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പഴയങ്ങാടി സ്റ്റേഷനില്‍ തന്നെ. മാസത്തില്‍ 250ല്‍പ്പരം കേസുണ്ട്. മണല്‍ക്കടത്തിനിടെ ടിപ്പര്‍, ലോറി, ഓട്ടോറിക്ഷ, വാന്‍ എന്നിവയാണ് പിടികൂടിയവയില്‍ കൂടുതലും. ഒരുമാസം മുമ്പ് 150 വാഹനങ്ങള്‍ ഇവിടെനിന്ന് ചക്കരക്കല്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. വാഹനങ്ങളില്‍ കയറ്റുന്നിതിനിടെ ക്രെയിന്‍ തകരാറിലായതോടെ നടപടികള്‍ നിര്‍ത്തിവച്ചു.
പിടികൂടിയ വാഹനങ്ങള്‍ക്ക് വിലയുടെ 75 ശതമാനം പിഴ ചുമത്തുന്നതിനാല്‍ ഉടമസ്ഥര്‍ പലരും വാഹനം തിരിച്ചെടുക്കുന്നില്ല. തലശ്ശേരിയില്‍ ആര്‍ഡിഒ അദാലത്ത് സംഘടിപ്പിച്ചിരുന്നെങ്കിലും വാഹനങ്ങള്‍ക്കായി ഉടമസ്ഥര്‍ എത്തിയിരുന്നില്ല. പഴയങ്ങാടി സ്റ്റേഷനിലെ 50 സെന്റ് സ്ഥലത്ത് വാഹനങ്ങള്‍ നിറഞ്ഞ് റോഡിലും സമീപത്തെ പീടിക വരാന്തകളില്‍ വരെ തൊണ്ടിവാഹനങ്ങള്‍ സൂക്ഷിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it