malappuram local

അനധികൃത മണലെടുപ്പ്: തോണി നശിപ്പിച്ചു



കൊളത്തൂര്‍: കുന്തിപ്പുഴ മൂര്‍ക്കനാട് പള്ളിക്കടവില്‍ നിന്നു അനധികൃത മണലെടുപ്പിനുവേണ്ടി ഉപയോഗിച്ചിരുന്ന തോണി പിടിച്ചെടുത്ത് നശിപ്പിച്ചു. പുഴയിലേക്ക് വാഹനങ്ങള്‍ ഇറക്കി മണല്‍ ഖനനം നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊളത്തൂര്‍ പോലിസ് നടത്തിയ പരിശോധനയില്‍ കുന്തിപ്പുഴയിലെ വെള്ളത്തില്‍ ഒളിപ്പിച്ച നിലയില്‍ തോണി കണ്ടെത്തുകയായിരുന്നു. ഇതോടെ ഉ—ദ്യോഗസ്ഥന്‍ വെള്ളത്തില്‍ ഇറങ്ങിയ ശേഷം തോണി പൊക്കിയെടുത്തു. പിടിച്ചെടുത്ത തോണി റവന്യൂ അധികൃതരുടെ നിര്‍ദേശ പ്രകാരം എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് നശിപ്പിച്ചു. കൊളത്തൂര്‍ എസ്‌ഐ കെ പി സുരേഷ് ബാബു, ഹോം ഗാര്‍ഡ് സുനില്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. കൂടാതെ പുഴയിലേക്ക് വാഹനം ഇറക്കി മണല്‍ കയറ്റി പോവുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടന്ന് അനധികൃതമായി പുഴയിലേക്ക് നിമിച്ചിരുന്ന റാംമ്പും പൊളിച്ചു നീക്കി.
Next Story

RELATED STORIES

Share it