kasaragod local

അനധികൃത പെട്ടിക്കടകള്‍ ജനുവരി അഞ്ചിനകം നീക്കം ചെയ്യാന്‍ തീരുമാനം

ബദിയടുക്ക: ടൗണില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പെട്ടികടകളും ജനുവരി അഞ്ചിന് നീക്കം ചെയ്യാന്‍ ഭരണ സമിതി യോഗം തീരുമാനിച്ചു. 19 അംഗ ഭരണ സമിതിയിലെ 18 അംഗങ്ങളും തീരുമാനത്തിന് പിന്തുണ അറിയിച്ചപ്പോള്‍ ഒരു അംഗം മൗനം പാലിച്ചു. എന്നാല്‍ വിയോജന കുറിച്ച് നല്‍കാന്‍ തയ്യാറായില്ല.
ചില പെട്ടി കടകളിലും മിനി വാനിലും നിയമങ്ങള്‍ ലംഘിച്ച് സുരക്ഷിതത്വമില്ലൊതെ അഴുക്ക് വെള്ളം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നുവെന്നും അതോടൊപ്പം ചില പെട്ടികടകള്‍ കേന്ദ്രീകരിച്ച് കോടതി ഉത്തരവ് പ്രകാരം സര്‍ക്കാര്‍ നിരോധിച്ച പുകയില ഉല്‍പന്നങ്ങളുടെ വില്‍പയും മഡ്ക്ക ചൂതാട്ടവും നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ നവംബറില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ യൂഡിഎഫ്, ബിജെപി കക്ഷികളും ഇടത്പക്ഷത്ത് നിന്ന് സിപിഐ പങ്കെടുത്തിരുന്നുവെങ്കിലും സിപിഎം വിട്ടു നിന്നിരുന്നു.
അതിനിടെ വഴിയോര തെരുവ് കച്ചവട സ്വയം തൊഴില്‍ (സിഐടിയു) പെട്ടികടകള്‍ നീക്കം ചെയ്യുന്നതിനെതിരേ ധര്‍ണ നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വഴിയോര പെട്ടിക്കടകളും മറ്റും നീക്കം ചെയ്യാന്‍ സമയം അനുവദിച്ചത്.
Next Story

RELATED STORIES

Share it