thrissur local

അനധികൃത പടക്കനിര്‍മാണ കേന്ദ്രത്തില്‍ പോലിസ് റെയ്ഡ്‌

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ചാപ്പാറയില്‍ അനധികൃത പടക്കനിര്‍മാണ കേന്ദ്രത്തില്‍ പോലിസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 3000 പടക്കങ്ങളും അഞ്ച് കിലോ വെടിമരുന്നും പിടിച്ചെടുത്തു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൊടുങ്ങല്ലൂര്‍ സിഐ ബിജു കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ കെ ജെ ജിനേഷാണ് റെയ്ഡ് നടത്തിയത്. ചാപ്പാറ ഐടിസിക്ക് സമീപം വടാവടത്ത് ഹംസയുടെ ഭാര്യ ജാസ്മിന്‍ (46) എന്ന സ്ത്രീയുടെ വീട്ടിലാണ് അനധികൃതമായി പടക്കനിര്‍മാണം നടന്നിരുന്നത്.
വിഷു ആഘോഷങ്ങള്‍ മുന്നില്‍ കണ്ടാണ് പടക്കനിര്‍മാണം നടന്നിരുന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് പടക്കനിര്‍മാണത്തിനിടെ നടന്ന അപകടത്തില്‍ രണ്ടു സ്ത്രീകള്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിന് ശേഷം പ്രദേശത്തെ 12 ഓളം വീടുകള്‍ പോലിസ് റെയ്ഡ് ചെയ്തിരുന്നു. ഏതെങ്കിലും ഒരു വീട്ടില്‍ റെയ്ഡിന് പോലിസ് വന്നാല്‍ മൊത്തമായി പുഴയില്‍ കൊണ്ട് ഒഴുക്കുക പതി വായിരുന്നു.
ചാപ്പാറ പ്രദേശത്ത് വിഷു ആഘോഷങ്ങള്‍ മുന്നില്‍ കണ്ട് പടക്ക നിര്‍മാണം വ്യാപകമാണെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. റെയ്ഡുകള്‍ ഇനിയും തടരുമെന്ന് സിഐ അറിയിച്ചു. ചെറിയ തുക നല്‍കി കുടില്‍ വ്യവസായം പോലെ ഇവരെ കൊണ്ട് പടക്കം നിര്‍മിപ്പിക്കുന്ന മുഖ്യ വിതരണക്കാരനേയും കേസിലുള്‍പ്പെടുത്തുമെന്നും പോലിസ് പറഞ്ഞു. പിടിച്ചെടുത്ത വെടിമരുന്നുകള്‍ നിര്‍വീര്യമാക്കുന്നതിനായി തൃശൂര്‍ ബോംബ് സിറ്റക്ഷന്‍ ആന്റ് ഡിസ്‌പോസല്‍സ്‌കോസിന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. പരിശോധനയില്‍ എഎസ്‌ഐ മുകുന്ദന്‍, സിപിഓമാരായ സരസപ്പന്‍, മുഹമ്മദ് റാഫി, സജീഷ് കൃഷ്ണകുമാര്‍ ,രാജന്‍, അഭിലാഷ്, ഷീജ എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it