palakkad local

അനധികൃത നിര്‍മാണങ്ങളും പാടം നികത്തലും : ശക്തമായ നടപടിയുണ്ടാകുമെന്ന് സബ്കലക്ടര്‍

സി കെ ശശിപച്ചാട്ടിരി

ആനക്കര: ആനക്കര പഞ്ചായത്തിലെ പാടം നികത്തലും നികത്തിയ പാഠശേഖരങ്ങളിലെ നി ര്‍മാണ പ്രവര്‍ത്തനങ്ങളും ശക്തമായ നടപടിയുമായി റവന്യുവകുപ്പ്. അനധികൃതമായി പാടം നികത്തുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത  കേസുകളില്‍ തുടര്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് ഒറ്റപ്പാലം സബ്കളക്ടര്‍ പി ബി നൂഹ് ബാവ പറഞ്ഞു. ഇപ്പോള്‍ ആനക്കര സെ ന്ററില്‍ നാട്ടുകാരെയും റവന്യുവകുപ്പിനെയും വെല്ലുവിളിച്ചാണ് നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച്ച നികത്തിയ പാടശേഖരത്തില്‍ നിന്ന് ആനക്കര നീലിയാട് റോഡിലേക്ക് കൂറ്റന്‍ കോണ്‍ഗ്രീറ്റ് ചെയ്ത് റോഡാക്കി. ഇതര സംസ്ഥാന തൊഴിലാളികളെ വെച്ചാണ് ശനി, ഞായര്‍ ദിവസങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നത് അതിനാല്‍ ഉദ്യോഗസ്ഥന്‍മാര്‍ക്ക് നടപടി എടുക്കാന്‍ കഴിയാറില്ല.കഴിഞ്ഞ ദിവസം നികത്തപ്പെട്ട സ്ഥല ഉടമക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാനായി വില്ലേജ് അധിക്ൃതര്‍ ഉടമയുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചെങ്കിലും വില്ലേജില്‍ നിന്നാണെന്ന് പറഞ്ഞതോടെ ചെറിയ കുട്ടിക്ക് ഫോണ്‍ നല്‍കുകയായിരുന്നെന്ന് വില്ലേജ് അധികൃതര്‍ പറഞ്ഞു. ഇപ്പോള്‍ ആനക്കര മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതും നികത്തുന്നതുമായ സ്ഥല ഉടമകളെ കണ്ടെത്താന്‍ കഴിയാതെ വില്ലേജ് അധികൃതര്‍ ഉഴലുകയാണ്.നികത്തിയ പാടശേഖരങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന തൊഴിലാളികള്‍ക്കെതിരെ പോലീസ് നടപടി ഉണ്ടായാല്‍മാത്രമെ സ്ഥലത്തിന്റെ യഥാര്‍ഥ ഉടമകള്‍ വെളിച്ചത്തുവരുകയുളളു. ഇപ്പോള്‍ ഇത്തരം ബിനാമി ഇടപാടുകാരുടെ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനം നടത്തി മുതലാളിയുടെ വക്താവായി നടക്കുന്നവര്‍ക്കെതിരെയും നടപടി ഉണ്ടായാല്‍ ഇത്തരം നിര്‍മാണം പ്രവര്‍ത്തനം നില്‍ക്കുകയുളളു. ഇവരുടെ നേതൃത്വത്തിലാണ് നികത്തിയ സ്ഥലങ്ങളില്‍ കിണര്‍ നിര്‍മാണങ്ങളും മതില്‍ നിര്‍മാണങ്ങളും നടക്കുന്നത്. ഇത്തരക്കാരെ മുന്നിലിറക്കികൊണ്ടാണ് റിയ ല്‍ എസ്റ്റേറ്റ് മാഫിയ അവധിദിവസങ്ങളുടെ  മറവില്‍ നിര്‍മാണം പ്രവര്‍ത്തനം നടത്തുന്നത്. ആനക്കര സെന്ററിലെ നികത്തിയ സ്ഥലത്തെ കിണര്‍ നിര്‍മാണം പട്ടാമ്പി തഹസില്‍ദാര്‍ തുടക്കത്തില്‍ തടഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ കോണ്‍ഗ്രീറ്റ് റിംഗ് അടക്കം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.പണി ആരംഭിച്ച് പൂര്‍ത്തിയാക്കിയ അവസരത്തില്‍ ഈ സ്ഥലത്ത് കൃഷി നടത്തുന്നതിന് കിണര്‍ നിര്‍മാണത്തിന് അനുമതി തേടി ആനക്കര കൃഷി ഭവനില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.ഇത്തരത്തില്‍ ആനക്കര മേഖലയില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നടപടി ഉണ്ടാകാത്തതാണ് ഈ മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സജീവമാകാന്‍ കാരണമായത്. ഇത്തരത്തില്‍ നിയമ ലംഘനം നടന്ന   കേസുകളുടെ പട്ടിക പരിശോധിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും ് സബ്കളക്ടര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it