malappuram local

അനധികൃത നിയമനങ്ങള്‍ നടത്തിയെന്ന്; പൊന്നാനി നഗരസഭാ സെക്രട്ടറിയെ പ്രതിപക്ഷം ഓഫിസില്‍ പൂട്ടിയിട്ടു

പൊന്നാനി: പുതിയ ഭരണ സമിതി അധികാരത്തില്‍ വന്ന ശേഷം പൊന്നാനി നഗരസഭയില്‍ ചട്ടങ്ങള്‍ പാലിക്കാതെ പത്തോളം അനധികൃത നിയമനങ്ങള്‍ നടത്തിയതില്‍ പ്രതിഷേധിച്ചും, ഇതിന് സെക്രട്ടറി ഒത്താശ ചെയ്‌തെന്നാരോപിച്ചും നഗരസഭ യുഡിഎഫ് പ്രതിപക്ഷാംഗങ്ങ ള്‍ നഗരസഭ സെക്രട്ടറിയെ മൂന്ന് മണിക്കൂറോളം ഓഫിസ് റൂമില്‍ പൂട്ടിയിട്ട് ഉപരോധിച്ചു.
ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് പ്രതിപക്ഷാ ംഗങ്ങള്‍ സെക്രട്ടറിയെ പൂട്ടിയിട്ട് ഉപരോധിച്ചത്.—ആരോഗ്യവിഭാഗം, നികുതി പിരിവ്, തൊഴിലുറപ്പ് അക്കൗണ്ടിങ് തുടങ്ങി നഗരസഭയുടെ സുപ്രധാന ജീവനക്കാരുടെ മേഖലകളിലാണ് യാതൊരു ചട്ടവും പാലിക്കാതെ ഭരണകക്ഷിയായ സിപിഎമ്മി ന്റെ ശുപാര്‍ശയുടെ മാത്രം അടിസ്ഥാനത്തില്‍ അനധികൃത നിയമനം നടത്തിയിരിക്കുന്നത്. നിയമാനുസൃതമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കാന്‍ രേഖാമൂലം പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടും സെക്രട്ടറി തയ്യാറാകാത്ത സാഹചര്യത്തിലാണ് ഉപരോധം നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് എം പി നിസാര്‍ പറഞ്ഞു. കൗ ണ്‍സില്‍ തീരുമാനത്തിന്റെ പകര്‍പ്പോ, വിദ്യാഭ്യാസ യോഗ്യതയോ ഒന്നും രേഖപ്പെടുത്താതെ അനധികൃതമായി നിയമിച്ചവര്‍ക്ക് കഴിഞ്ഞ ദിവസം ശമ്പളം ന ല്‍കാനുള്ള നീക്കവും നടന്നതായി പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ കൃത്യമായ രേഖയില്ലാതെ ഒപ്പിടാന്‍ സാധിക്കില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥരോട് സെക്രട്ടറി മോശമായി പെരുമാറുകയു ം ചെയ്തു.
പൂര്‍ണമായും സിപിഎമ്മിന്റെ ഏജന്റായി പ്രവര്‍ത്തിക്കുന്നതെന്ന് ബോധ്യപ്പെട്ടതിനാലാണ് സെക്രട്ടറിയെ ഉപരോധിക്കുകയും ഓഫിസില്‍ പൂട്ടിയിടുകയും ചെയ്തതെന്ന് പ്രതിപ്ക്ഷ കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി.
സംഭവമറിഞ്ഞ് എസ്‌ഐ കെ ഷിനോദിന്റെ നേതൃത്വത്തി ല്‍ പോലിസ് സ്ഥലത്തെത്തുകയും, ബുധനാഴ്ച രേഖകള്‍ ഹാജരാക്കാമെന്ന വ്യവസ്ഥയില്‍ പ്രതിപക്ഷം ഉപരോധസമരം അവസാനിപ്പിക്കുകയും ചെയ്തു.—ഉണ്ണികൃഷ്ണന്‍ പൊന്നാനി, സി —ഗംഗാധരന്‍, യു —മുനീബ്, വി ചന്ദ്രവല്ലി, കാദര്‍കുട്ടി, സി—പി ശിഹാബ്, ജസീര്‍ തെക്കെപ്പുറം, ആയിശ കടവനാട് നേതൃത്വം നല്‍കി.—
Next Story

RELATED STORIES

Share it