ernakulam local

അനധികൃത തടിമില്ലിനെതിരേ നാട്ടുകാരുടെ പരാതി

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തില്‍ അനധികൃതമായി തടിമില്ല് ആരംഭിക്കുന്നതിനെതിരേ നാട്ടുകാര്‍ പരാതിയുമായി രംഗത്ത്. പ്ലാമുടി കോട്ടപ്പാറ വനാതിര്‍ത്തിയില്‍ ആരംഭിക്കുന്ന തടിമില്ലിന്റ പ്രവര്‍ത്തനങ്ങള്‍ വനംവകുപ്പ് നിയമങ്ങളെല്ലാം കാറ്റില്‍പറത്തിയാണ് മൂന്നാട്ടു പോവുന്നത്. വനംവകുപ്പ് നിയമ പ്രകാരം വനാതിര്‍ത്തിയില്‍നിന്നും 5 കിലോമീറ്ററിനുള്ളില്‍ തടിമില്ലിന് അനുമതി ഇല്ലാത്തതാണ്.
എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്ന മില്ല് വനാതിര്‍ത്തിയില്‍നിന്ന് 4.5 കിലോമീറ്റര്‍ ദൂരപരിധിയിലാണന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കൂടാതെ റേഡിയല്‍ ഡിസ്റ്റന്‍സ് 5 കിലോമീറ്റര്‍ വേണമെന്നിരിക്കെ പ്രസ്തുത സ്ഥാപനത്തിലേക്കുള്ള ദൂരം 3 കിലോമീറ്റര്‍ മാത്രമാണ്. സുപ്രിംകോടതി വിധിപ്രകാരം പുതിയ മില്ലുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കാത്തതാണ്. എന്‍ഒസി ട്രാന്‍സ്ഫര്‍ ചെയ്ത് തടിമില്ല് മാറ്റി സ്ഥാപിക്കണമെങ്കില്‍ ഒരേ ജില്ലയില്‍തന്നെ ഉള്ളതായിരിക്കണമെന്നാണ് നിയമം. എന്നാല്‍ പുറം ജില്ലയില്‍നിന്നും പണം കൊടുത്ത് കരസ്തമാക്കിയ എന്‍ഒസിയുടെ മറവിലാണ് അധികാരികളുടെ ഒത്താശയോടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
വനാതിര്‍ത്തിയില്‍ ഇത്തരം മില്ലുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയാല്‍ വന്‍തോതില്‍ കള്ളത്തടിവെട്ട് വര്‍ധിക്കുകയും ഇതുമൂലം വന്‍ തോതിലുള്ള പരിസ്ഥിതി ചൂഷണത്തിനും കാരണമായേക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ അനധിക്യത മില്ലിന് പ്രവര്‍ത്താനാനുമതി കൊടുക്കരുതെന്നാവശ്യപ്പെട്ട് മഹിളാ കോ ണ്‍ഗ്രസ് കോട്ടപ്പടി മണ്ഡലം പ്രസിഡന്റ് ജിജി സാജുവിന്റെ നേത്യത്വത്തില്‍ സമീപവാസികളായ അമ്പതോളം പേര്‍ ഒപ്പിട്ട പരാതി അധികൃതര്‍ക്ക് നല്‍കിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it