kozhikode local

അനധികൃത ടാക്‌സി സര്‍വീസ്: കര്‍ശന നടപടിയെടുക്കും

താമരശ്ശേരി: ടാക്‌സി പെര്‍മിറ്റില്ലാതെ അനധികൃത സര്‍വീസുകള്‍ നടത്തുന്ന സ്വകാര്യ വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പധികൃതര്‍ രംഗത്ത്.
കഴിഞ്ഞ ഒരുമാസത്തിനിടയില്‍ മലയോര മേഖലയില്‍ നിന്നുമാത്രമായി 20 ലധികം വാഹനങ്ങളാണ് അധികൃതര്‍ പിടികൂടിയത്. സ്വകാര്യ ബസുകള്‍ക്ക് പുറമെ സ്‌കൂള്‍ ബസുകള്‍ സ്വകാര്യ കാറുകള്‍ എന്നിവയും പിടികൂടിയിട്ടുണ്ട്. ടാക്‌സി വാഹന ഉടമകളും ജീവനക്കാരും ഇങ്ങനെ സര്‍വീസ് നടത്തുന്ന വാഹനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അധികൃതരെ അറിയിക്കുന്നതാണ് വാഹന വകുപ്പധികൃതര്‍ക്ക് ഗുണകരമായി മാറുന്നത്. തങ്ങള്‍ വന്‍തുക ടാക്‌സി പെര്‍മിറ്റിനത്തില്‍ സര്‍ക്കാറിലേക്കടക്കുകയും തുഛമായ സംഖ്യ അടക്കുന്ന സ്വകാര്യ വാഹനങ്ങള്‍ ടാക്‌സി ഓട്ടം  നടത്തുകയും ചെയ്യുന്നത് വര്‍ധിച്ചതും ഈ മേഖലയില്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ചു വരുമാനം കുറഞ്ഞതുമാണ് ഇത്തരം  അനധികൃത സര്‍വ്വീസുകളെ കുറിച്ചു വിവരം നല്‍കാന്‍ കാരണമാവുന്നത്. ഇന്നലെ ഫറൂഖില്‍ നിന്നും നന്മണ്ടയിലേക്ക് ആള്‍ക്കാരേയുമായി വന്ന് ഒളവണ്ണ, മണ്ണൂര്‍ നോര്‍ത്ത് സ്‌കൂള്‍ ബസ്സുകളാണ് കൊടുവള്ളി മോട്ടോര്‍ വാഹന അധികൃതര്‍ പിടികൂടിയത്.
കഴിഞ്ഞ ദിവസം വിവാഹാവശ്യത്തിനു സര്‍വീസ് നടത്തിയ മൂന്നു ബസ്സുകള്‍ കൊടുവള്ളി എംവിഐ ഫ്രാന്‍സിസിന്റെ നേതൃത്വത്തിലുള്ള സംഘം വിവധ സ്ഥലങ്ങളില്‍ നിന്നും പിടികൂടിയിരുന്നു. ഇത് ബസ് ജീവനക്കാരും ടാക്‌സി ജീവനക്കാരും തമ്മില്‍ സംഘര്‍ഷത്തിനു കാരണമാവുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it