അനധികൃത ചെങ്കല്‍ ഖനനം: ലോറികളും കല്ലുവെട്ട് യന്ത്രങ്ങളും പിടിച്ചെടുത്തു
BY kasim kzm13 Jan 2018 3:57 AM GMT
kasim kzm13 Jan 2018 3:57 AM GMT
തലശ്ശേരി: കൂത്തുപറമ്പ്, മാങ്ങാട്ടിടം വില്ലേജുകളില്‍പെടുന്ന മെരുവമ്പായിലെ ഒമ്പത് ഏക്കര്‍ സ്ഥലത്ത് നിന്നു അനധികൃതമായി ചെങ്കല്‍ ഖനനം നടത്തിയ വാഹനങ്ങള്‍ തലശ്ശേരി തഹസില്‍ദാറും സംഘവും പിടിച്ചെടുത്തു.
രണ്ടു ലോറികള്‍, എസ്കവേറ്റര്‍, കല്ലുവെട്ടു യന്ത്രങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്. പ്രദേശത്ത് വ്യാപകമായി അനധികൃത ചെങ്കല്‍ ഖനനം നടത്തുന്നുവെന്ന നിരവധി പരാതികള്‍ തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രദേശവാസികള്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തലശ്ശേരി തഹസില്‍ദാര്‍ കെ ആര് രഞ്ജിത്തും ഖനന സ്ഥലം ഉള്‍ക്കൊള്ളുന്ന സ്ഥലത്തെ വില്ലേജ് ഓഫിസര്‍മാരും സ്ഥലത്തെത്തി പരിശോധന നടത്തിയാണ് ലോറികളും മറ്റു ഖനന സാമഗ്രികളും കസ്റ്റഡിയിലെടുത്തത്. സി കെ അബ്ദുല്‍ ജബ്ബാര്‍ എന്നയാളുടെ പേരിലുള്ള ഭൂമിയില്‍ നിന്നാണ് ഖനനം നടത്തിയത്. പിടിച്ചെടുത്ത ലോറികളും സാമഗ്രികളും താലൂക്ക് ഓഫിസ് പരിസരത്ത് സൂക്ഷിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച വിശദമായ റിപോര്‍ട്ട് കലക്ടര്‍ക്ക് കൈമാറുമെന്ന് ്അധികൃതര്‍ അറിയിച്ചു.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT