malappuram local

അനധികൃത ഖനനവും മണല്‍വാരലും തടയണം: താലൂക്ക് വികസന സമിതി

കൊണ്ടോട്ടി: അനധികൃത ഖനനവും മണല്‍വാരലും തടയാന്‍ വില്ലേജ് ഓഫിസര്‍മാര്‍, ജിയോളജി ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, പോലിസ്, പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി അടിയന്തര യോഗം വിളിക്കണമെന്ന് താലൂക്ക് വികസനസമിതി ആവശ്യപ്പെട്ടു.
വാഴക്കാട്, ചീക്കോട്, വാഴയൂര്‍ ഭാഗങ്ങളിലാണ് അനിധികൃത മണല്‍ക്കടത്ത് നടക്കുന്നത്. കലക്ടറേറ്റില്‍ 15 ലോഡ് മണല്‍ കലവറ മുഖേന വില്‍ക്കാനുണ്ടെന്നും ആവശ്യക്കാര്‍ അപേക്ഷ നല്‍കിയാല്‍ മണല്‍ ലഭ്യമാവുമെന്നും യോഗത്തില്‍ സംബന്ധിച്ച പോലിസ് പ്രതിനിധി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണറോട്ട് ഫാത്തിമ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ കെ അബ്ദുറഹിമാന്‍, സറീന ഹസീബ്, രോഹില്‍നാഥ്, നഗരസഭ അധ്യക്ഷ കെ സി ഷീബ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ എ സഗീര്‍, കെ എം സലീം, സറീന അസീസ്, വിമല പാറക്കണ്ടത്തില്‍, വി കെ മമ്മുണ്ണി എംഎല്‍എ പ്രതിനിധി വി പി സലീം, എംപി പ്രതിനിധികളായ അബ്ദുല്‍സലാം, സി ടി മുഹമ്മദ്, തഹസില്‍ദാര്‍ കെ ദേവകി വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it