അനധികൃത ഖനനം: മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് സുപ്രിംകോടതി സമന്‍സ്‌

ന്യൂഡല്‍ഹി: അനധികൃത ഖനനം നിയന്ത്രിക്കുന്നതിന് കോടതിയും കേന്ദ്രസര്‍ക്കാരും പുറപ്പെടുവിച്ച ഉത്തരവുകള്‍ നടപ്പാക്കാത്തതിന് മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് സുപ്രിംകോടതിയുടെ സമന്‍സ്. ചീഫ് സെക്രട്ടറി നേരിട്ട് കോടതിയില്‍ ഹാജരാവണമെന്നു ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം അറിയിക്കണമെന്ന് കോടതി, ഏപ്രില്‍ 23ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍, രണ്ടു തവണ സമയം അനുവദിച്ചിട്ടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. രണ്ടു തവണയും സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായിരുന്നില്ല.

Next Story

RELATED STORIES

Share it