palakkad local

അനധികൃത ക്വാറിയില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടികൂടി

കൊല്ലങ്കോട്: പല്ലശ്ശന അണ്ണാക്കോടിന് സമീപം അനധികൃതമായി പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയില്‍ ജില്ലാ കലക്ടറുടെ പ്രത്യേക പരിശോധന സംഘം നടത്തിയ റെയ്ഡില്‍ പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന വന്‍ സ്‌ഫോടക വ്‌സ്തുക്കളുടെ ശേഖരം കണ്ടെത്തി. പല്ലശ്ശന അണ്ണാക്കോട് മുറിക്കുളി വീട്ടില്‍ കിട്ടയുടെ മകന്‍ ശിവദാസന്റെ (55) ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മാസങ്ങളോളമായി അനധികൃതമായി ക്വാറി പ്രവര്‍ത്തിച്ചു വരുന്നത്.
ഇതിനോട് ചേര്‍ന്ന ശിവദാസന്റെ പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ പാറ പൊട്ടിക്കുന്നതിനുള്ള വന്‍ സ്‌ഫോടക ശേഖരം സൂക്ഷിക്കുന്നതായു രഹസ്യം വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ജില്ലാ കലക്ടറുടെ പ്രത്യേക പരിശോധന സംഘം പന്ത്രണ്ടരയോടെ ക്വാറി പരിശോധനയില്‍ ഏര്‍പ്പെട്ടത്. ജാലാറ്റിന്‍ സ്റ്റിക് 110, ഡിറ്റണേറ്റര്‍ 200, തിരി 135 മീറ്റര്‍. അമോണിയം നൈട്രേറ്റ് 10 കിലോ, രണ്ട് ടിപ്പര്‍ ലോറി, ട്രാക്ടര്‍ ഒന്ന് എന്നിവയാണ് പിടികൂടിയത്. ക്വാറിയോട് ചേര്‍ന്നുള്ള വീട്ടില്‍ നിന്നും കണ്ടെത്തിയ സ്‌ഫോടക വസ്തുക്കള്‍ പാലക്കാട് ക്യാംപില്‍ നിന്നും എത്തിയ ബോംബ് സ്‌ക്വാഡ് വിദഗ്ധരായ കെ ജി ജോസഫ്, എസ് ഐ ബാലസുബ്രഹ്മണ്യന്‍, എ എസ് ഐ സ്‌പെന്‍സര്‍ ബോസ്, എസ്.സി.പി.ഒ ഷൈയ്ക്ക് മുസ്തഫ പരിശോധന നടത്തി നിര്‍വീര്യമാക്കാനുള്ള ശ്രമം നടത്തി.
പല്ലശ്ശന സ്പഷല്‍ വില്ലേജ് ഓഫീസര്‍ മോഹന്‍ദാസ്, വില്ലേജ് അസി രാജേഷ്, കൊല്ലങ്കോട് ഗ്രേഡ് എസ്‌ഐ ശ്രീധരന്‍ സംഭവസ്ഥലത്തെത്തി പരിശോധനയില്‍ ഏര്‍പ്പെട്ടു. കഴിഞ്ഞ വര്‍ഷവും അനധികൃതമായി പ്രവര്‍ത്തിച്ചതില്‍ റെയ്ഡിലൂടെ സ്‌ഫോടക വസ്തുക്കള്‍ ഇതേ ക്വാറിയില്‍ നിന്നും പിടികൂടി കൊല്ലങ്കോട് പോലിസ് സ്‌റ്റേഷനില്‍ കേസ് നിലവിലുണ്ട്. റെയ്ഡില്‍ പിടികൂടിയ രണ്ട് ടിപ്പറും ഒരു ട്രാക്ടറും കൊല്ലങ്കോട് പോലിസിന് കൈമാറിയതായി പ്രത്യേക പരിശോധന സംഘം തലവന്‍ അരുണ്‍ പറഞ്ഞു.
Next Story

RELATED STORIES

Share it