kozhikode local

അനധികൃത ക്വാറികളിലും മൈനിങ് ആന്റ് ജിയോളജി വകുപ്പ് ഓഫിസിലും മിന്നല്‍ പരിശോധന

കോഴിക്കോട്: ജില്ലയില്‍ നിന്നും ദിവസേന 400 ല്‍ പരം ലോഡ് പാറ വയനാട്ടിലേക്ക് കടത്തുന്നതായി ജില്ലാ മൈനിങ് ആന്റ് ജിയോളജി വകുപ്പിന് പരാതികള്‍ നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതായി വിജിലന്‍സിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മിന്നല്‍ പരിശോധനകള്‍ നടന്നു.
വിജിലന്‍സ് വടക്കന്‍ മേഖലാ ഓഫിസും കോഴിക്കോട് വിജിലന്‍സ് യൂനിറ്റും സംയുക്തമായി ജില്ലയിലെ അനധികൃത ക്വാറികളിലും ജില്ലാ മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ ഓഫിസിലും ഒരേ സമയം നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടും ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കളും പിടികൂടി. ഇന്നലെ രാവിലെ 11 മുതല്‍ ആരംഭിച്ച മിന്നല്‍ പരിശോധനയില്‍  ജില്ലയിലെ വിവിധ അനധികൃത ക്വാറികളില്‍ നിന്നും ഉഗ്രസ്‌ഫോടനശേഷിയുള്ള നൂറുകണക്കിന് ഡിറ്റണേറ്ററുകളും നൂറു കണക്കിന് ജലാറ്റിന്‍ സ്റ്റിക്കുകളും പിടിച്ചെടുത്തു.
ഇത് കൂടാതെ നിരവധി കമ്പ്രസ്സര്‍ ട്രാക്ടറുകളും ഡയനാമയും വന്‍ ഡീസല്‍ ശേഖരവും വിജിലന്‍സ് സംഘം പിടിച്ചെടുത്തു. പിടിച്ചെടുത്ത സാധനങ്ങള്‍ വിജിലന്‍സ് പോലിസിന് കൈമാറി. കോഴിക്കോട് ജില്ലാ മൈനിങ് ആന്റ് ജിയോളജി ഓഫിസില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ അനധികൃത പാറഖനനത്തിന് ലഭിച്ച പരാതിയിന്‍മേല്‍ അധികാരികള്‍ നടപടികള്‍ സ്വീകരിക്കാത്തതും വിജിലന്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടു.
മിന്നല്‍ പരിശോധനയ്ക്ക് കോഴിക്കോട് വിജിലന്‍സ് വടക്കന്‍ മേഖലാ സൂപ്രണ്ട്  ഉമാ ബെഹ്്‌റ, ഡിവൈഎസ്പി എം പ്രേംദാസ്, കോഴിക്കോട് യൂനിറ്റ് ഡിവൈഎസ്പി ജി സാബു നേതൃത്വം നല്‍കി. വിശദ റിപോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് അറിയിച്ചു.
Next Story

RELATED STORIES

Share it