Idukki local

അനധികൃത കൈയേറ്റവും മാലിന്യ നിക്ഷേപവും; മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രൊജക്ട് കനാല്‍ നാശത്തിന്റെ വക്കില്‍

തൊടുപുഴ: അനധികൃത കൈയേറ്റവും മാലിന്യ നിക്ഷേപവും കാരണം മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ (എംവി ഐപി) ഭാഗമായ കനാല്‍ നാശത്തിന്റെ വക്കില്‍. കനാലിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ഉള്‍പ്പെടെയാണ് മാലിന്യങ്ങ ള്‍ നിക്ഷേപിക്കുന്നത്.
കനാലിന്റെ സമീപ പ്രദേശങ്ങളിലെ നിരവധി പേര്‍ കുളിക്കാനും തുണി അലക്കാനും മറ്റും ഉപയോഗിക്കുന്ന ജലസ്രോതസാണിത്. ദൂരെനിന്ന് പോലും ആളുകള്‍ വാഹനങ്ങളിലെത്തി മാലിന്യം കനാലില്‍ നിക്ഷേപിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അറവുമാലിന്യങ്ങള്‍, കക്കൂസ് മാലിന്യം തുടങ്ങിയവ തള്ളിയ സംഭവവും അടുത്തിടെ ഉണ്ടായിരുന്നു. മലങ്കര ഡാം മുത ല്‍ ഇടവെട്ടി, തൊണ്ടിക്കുഴ, പട്ടയംകവല, കുരിശുപള്ളി, കുമാരമംഗലം എന്നീ ഭാഗങ്ങളിലാണ് മാലിന്യം നിറഞ്ഞ് കിടക്കുന്നത്. സ്ഥിരമായി ഒരിടത്ത് തന്നെ മാലിന്യം നിക്ഷേപിക്കുന്നത് കാരണം കനാലിന്റെ പല സ്ഥലങ്ങളിലും വെള്ളത്തിന്റെ ഒഴുക്ക് നിലച്ച നിലയിലാണ്.
മാലിന്യങ്ങ ള്‍ കെട്ടിക്കിടന്ന് പ്രദേശത്ത് ജലജന്യരോഗങ്ങള്‍ പിടിപെടാനും സാധ്യതയുണ്ട്. നേരത്തേ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ പ്രദേശത്ത് പടര്‍ന്ന് പിടിച്ചിരുന്നു. ഇടയ്ക്ക് തൊഴിലുറപ്പ് ജോലിക്കാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തി ല്‍ കാടു വെട്ടാറുണ്ടെങ്കിലും കനാലിലെ മാലിന്യങ്ങ ള്‍ നീക്കം ചെയ്യാന്‍ ആരും തയാറാകാറില്ല. പഞ്ചായത്ത് അധികൃതര്‍ മാലിന്യം നിക്ഷേപിക്കരുതെന്ന ഒരു ബോര്‍ഡ് സ്ഥാപിച്ചതല്ലാതെ ഇവിടേക്ക് തിരിഞ്ഞ് നോക്കാറില്ല. കനാലില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാ ന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ആവര്‍ത്തിച്ചാല്‍ നിയമ നടപടി സ്വീകരിക്കുകയും ചെയ്തില്ലെങ്കില്‍ (എംവിഐ പി) കനാല്‍ ഉപയോഗയോഗ്യമല്ലാതാകും. മാത്രമല്ല കനാലിന്റെ ഇരുവശങ്ങളിലും കൈയേറ്റം വ്യാപകമായിട്ടും അധികൃതര്‍ അറിഞ്ഞ മട്ടില്ല. എംവിഐപിയുടെ സ്ഥലം കൈയേറി സമീപവാസികളായ സ്വകാര്യ വ്യക്തികള്‍ കൃഷി ചെയ്തിട്ടുണ്ട്.
കനാലിന്റെ വശങ്ങള്‍ കിളച്ച്മറിച്ച് കൃഷി ചെയ്തത് കാരണം പല ഭാഗങ്ങളിലും മണ്ണിടിച്ചിലിനും കാരണമായിട്ടുണ്ട്. കൂ ടാതെ ഇരുവശങ്ങളിലെയും കോണ്‍ക്രീറ്റ് സ്ലാബുകളും തക ര്‍ന്നുകിടക്കുകയാണ്. കനാല്‍ നിര്‍മിച്ചിട്ട് 20 വര്‍ഷത്തിലേറെയായെങ്കിലും ഒരു തവണ പോലും അറ്റകുറ്റപ്പണികള്‍ ചെയ്തിട്ടില്ല. കൈയേറ്റങ്ങളെക്കുറിച്ചും മാലിന്യനിക്ഷേപത്തെക്കുറിച്ചും നിരവധി പരാതികള്‍ നല്‍കിയിട്ടും ജനപ്രതിനിധികളോ എംവിഐപി അധികൃതരോ യാതൊരുവിധ നടപടിയും എടുക്കുന്നില്ലെന്നാണ് ആക്ഷേപം.
Next Story

RELATED STORIES

Share it