അനധികൃത കുടിയേറ്റക്കാരുടെ തിരിച്ചുവരവ്: മോദി പിന്‍മാറിയത് സുഷമയുടെ എതിര്‍പ്പിനെ തുടര്‍ന്ന്‌

ന്യൂഡല്‍ഹി: കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ ഇംഗ്ലണ്ട് പര്യടനത്തില്‍ അധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ സംബന്ധിച്ച സുപ്രധാന ബില്ലില്‍ ഒപ്പിടുന്നതില്‍ നിന്നു മോദി പിന്‍മാറിയത് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടലിനെ തുടര്‍ന്നെന്നു വെളിപ്പെടുത്തല്‍. പേരു പറയാത്ത ഉന്നത ഉദ്യോഗസ്ഥനാണ് ഈ വിവരം വെളിപ്പെടുത്തിയത്.
ബ്രിട്ടന് ഏറെ തലവേദന ഉണ്ടാക്കുന്നതാണ് അനധികൃത കുടിയേറ്റക്കാരുടെ വിഷയം. അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതു സംബന്ധിച്ചു മന്ത്രി കിരണ്‍ റിജിജുവിന്റെ ബ്രിട്ടന്‍ സന്ദര്‍ശനത്തില്‍ ചര്‍ച്ച നടന്നിരുന്നു. ഏപ്രിലില്‍ മോദി ബ്രിട്ടന്‍ സന്ദര്‍ശിക്കുമ്പോള്‍ ഇതു സംബന്ധിച്ചുള്ള ധാരണാപത്രം ഒപ്പിടാന്‍ തീരുമാനിക്കുകയും ചെയ്തു.
മോദിയുടെ സന്ദര്‍ശനവേളയില്‍ വിവിധ വിഷയങ്ങളിലുള്ള 25 ധാരണാപത്രങ്ങളില്‍ നിന്നും അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ സംബന്ധിച്ചുള്ളത് അവസാനനിമിഷം മാറ്റിവയ്ക്കുകയായിരുന്നു. മന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടലാണ് ഇതിനു കാരണമായത്.
Next Story

RELATED STORIES

Share it