malappuram local

അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങി

തിരൂരങ്ങാടി: സംസ്ഥാനപാതയോരങ്ങളിലെ അനധികൃത കച്ചവടങ്ങളും പരസ്യ ബോര്‍ഡുകളും പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍  നീക്കം ചെയ്യാന്‍ ആരംഭിച്ചു.
കെട്ടിട ഉടമകള്‍ക്കും വഴിയോര കച്ചവടക്കാര്‍ക്കും ഒരു മാസം മുന്‍പ് പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം നോട്ടീസ് നല്‍കിയിരുന്നു. അറിയിപ്പ് നല്‍കിയിട്ടും നീക്കം ചെയ്യാത്തവയ്‌ക്കെതിരെയാണ് പൊലിസിന്റെ സഹായത്തോടെ വ്യാഴാഴ്ച രാവിലെ മുതല്‍ നടപടി തുടങ്ങിയത്.
തലപ്പാറ മുതല്‍ ചെമ്മാട് വരേയുള്ള ഭാഗങ്ങളിലെ ബോര്‍ഡുകളും കച്ചവടങ്ങളുമാണ് നീക്കം ചെയ്തത്. കോണ്‍ക്രീറ്റ് ചെയ്ത് സ്ഥാപിച്ച ഇരുമ്പ് ബോര്‍ഡുകളും മറ്റും കട്ടിങ് മെഷീന്‍ ഉപയോഗിച്ചാണ് എടുത്തു മാറ്റിയത്. വരും ദിവസങ്ങളിലും മറ്റു സ്ഥലങ്ങളില്‍ നടപടി തുടരുമെന്ന് പരപ്പനങ്ങാടി പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു.
അഡീഷണല്‍ എസ്‌ഐ അബ്ദുല്‍ ജബ്ബാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി അബ്ദുല്‍ ഗഫൂര്‍, മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ വി ലിജു, ഐ പി പ്രസാദ്, പി എ അഭയ്‌ദേവ്, പി കെ ആമിന നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it