അനധികൃത അഭയാര്‍ഥികളെ ജയിലില്‍ അടയ്ക്കരുതെന്ന് ഇയു കോടതി

ലക്‌സംബര്‍ഗ് സിറ്റി: യൂറോപ്പിലെ ഷെങ്കന്‍ മേഖലാ രാജ്യങ്ങളില്‍ പ്രവേശിക്കുന്ന അനധികൃത കുടിയേറ്റക്കാരെ ജയിലില്‍ അടയ്ക്കരുതെന്ന് യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ്.
രാജ്യത്തെത്തുന്ന അഭയാര്‍ഥികളെ തിരച്ചയക്കുകയാണ് ഈ സന്ദര്‍ഭങ്ങളില്‍ ചെയ്യേണ്ടതെന്നും കോടതി ഉത്തരവിട്ടു. വ്യാജ ബെല്‍ജിയം യാത്രാ രേഖകള്‍ ഉപയോഗിച്ച് ഫ്രാന്‍സിലെത്തിയ ഘാനാ പൗരന്‍ സെലിന അഫിന്റെ കേസ് പരിഗണിക്കവെയാണു കോടതി ഉത്തരവിറക്കിയത്. സെലിന അഫ് ഇപ്പോള്‍ പോലിസ് കസ്റ്റഡിയിലാണ്. പോലിസ് സെലിനയെ തടവിലിട്ടത് അനധികൃതമാണെന്നു കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ ഉത്തരവുപ്രകാരം അനധികൃതമായി യൂറോപ്പിലെത്തിയവര്‍ക്ക് ഒഴിഞ്ഞുപോവാന്‍ 30 ദിവസത്തെ സമയമുണ്ട്. അതിനിടയില്‍ ഒഴിഞ്ഞുപോവാന്‍ തയ്യാറാവാത്തവര്‍ക്കെതിരേ നടപടി സ്വീകരിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഷെങ്കന്‍ രാജ്യമല്ലാത്തതിനാല്‍ ബ്രിട്ടനും അയര്‍ലന്റിനും വിധി ബാധകമല്ല. ഡെന്‍മാര്‍ക്കിനും ഇത് ബാധകമല്ല. ഷെങ്കന്‍ രാജ്യമാണെങ്കിലും യൂറോപ്യന്‍ യൂനിയന്‍ നീതിന്യായ രീതികളില്‍ ഉള്‍പ്പെടാത്തതിനാലാണിത്.
അഭയാര്‍ഥി രാജ്യംവിടാന്‍ വിസമ്മതിക്കുകയോ അപകടകാരിയാണെന്നു കണ്ടെത്തുകയോ ചെയ്യുന്ന അവസരങ്ങളില്‍ 18 മാസം വരെ തടവില്‍ വയ്ക്കാമെന്നും കോടതി അറിയിച്ചു.
Next Story

RELATED STORIES

Share it