Pathanamthitta local

അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നവര്‍ക്കെതിരെ നടപടി

അടൂര്‍: താലൂക്ക് സപ്ലൈ ഓഫിസിന്റെ പരിധിയില്‍ അനധികൃതമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. നാല് ചക്ര വാഹനം ഉള്ളതും 1000 ച.അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളതുമായ 263 കുടുംബങ്ങള്‍ അനര്‍ഹമായി കൈവശം വച്ചിരുന്ന റേഷന്‍ കാര്‍ഡുകള്‍ താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റി. നാല് ചക്രവാഹനമുള്ളതോ 1000 ച.അടിയില്‍ അധികം വിസ്തീര്‍ണമുള്ള വീടുള്ളതോ, ഒരേക്കറില്‍ കൂടുതല്‍ വസ്തു കൈവശമുള്ളതോ ആയ കുടുംബങ്ങള്‍ ഇനിയും അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ താലൂക്ക് സപ്ലൈ ഓഫിസില്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റി വാങ്ങണം.
Next Story

RELATED STORIES

Share it