അനധികൃതമായി മണല്‍ കടത്തിയ ആറ് വാഹനങ്ങള്‍ പിടികൂടി
BY fousiya sidheek11 May 2017 6:40 AM GMT
fousiya sidheek11 May 2017 6:40 AM GMT
വടക്കഞ്ചേരി:വടക്കഞ്ചേരി മേഖലയില്‍ രാത്രികളില്‍ അനുമതിയില്ലാതെ അനധികൃതമായി മണല്് കടത്തികൊണ്ടിരുന്ന ആറ് വാഹനങ്ങള്‍ റവന്യൂ സ്കാഡ് പിടികൂടി . രണ്ട് ടോറസുകളും ,നാല് ടിപ്പറുകളുമാണ് കഴിഞ്ഞ രാത്രിയില്‍ തഹസില്‍ദാര്‍ എം കെ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത് . ടോറസുകള്‍ അണയ്ക്കപ്പാറയില്് വെച്ചും , ടിപ്പറുകള്‍ മംഗലം ഫയര്‍ സ്റ്റേഷനു സമീപവും വെച്ചാണ് പിടികൂടിയത് വടക്കഞ്ചേരി , കാളാംകുളം ,തേനിടുക്ക് ,കിഴക്കഞ്ചേരി ഭാഗങ്ങളില്‍ നിന്നുമാണ് എല്ലാ ദിവസവും രാത്രിയില്‍ നൂറുകണക്കിന് ലോഡ് മണല്് യാതൊരു രേഖകളും ഇല്ലാതെ കടത്തി കൊണ്ടു പോകുന്നത് . രാത്രി പതിനൊന്നു മുതല്‍ പുലര്‍ച്ചെ ് അഞ്ചര വരെയാണ് മണ്ണ് കടത്തുന്നത് . മണല്് അടിക്കുന്ന വിവരം നാട്ടുകാര്‍ ഉദ്യോഗസ്ഥരെ അറിയിച്ചാല്‍ അവര്‍ തിരിഞ്ഞുനോക്കാറില്ലെന്ന്്് നാട്ടുകാര്‍ ആരോപിച്ചു . പിടികൂടിയ ടോറസുകള്‍ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലും , ടിപ്പറുകള്‍ ആലത്തൂര്‍ താലൂക്ക് ഓഫീസ് പരിസരത്തും സൂക്ഷിച്ചിരിക്കുകയാണ് . അനധികൃതമായി മണ്ണ് കടത്തിയതിനെതിരെ നടപടി സ്വീകരിക്കുന്നതിന് ജുഡീഷ്യല്‍ ഫസ്റ്റ് കഌസ്സ് മജിസ്ട്രേറ്റ് കോടതിക്ക് റിപ്പോര്‍ട്ട് നല്കി . വാഹനങ്ങള്‍ പിടികൂടാന്‍ തഹസില്‍ദാര്‍ക്ക് പുറമെ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി ജനാര്ദ്ദനന്, വില്ലേജ് ഓഫീസര്‍ സുനിത വിനോദ് പണിക്കര്‍ , സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സിന്ധു ,ജീവനക്കാരായ സുരേഷ് ബാബു ,ബിനു വര്‍ഗ്ഗീസ് ,അബ്ദുള്‍ അസീസ് ,മോഹന്‍ദാസ് ,സതീഷ് എന്നിവരും ഉണ്ടായിരുന്നു .
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT