Idukki local

അനധികൃതമായി പൊട്ടിച്ച കരിങ്കല്ലുകള്‍ കടത്തിയ വാഹനങ്ങള്‍ പിടിച്ചെടുത്തു



കഞ്ഞിക്കുഴി: അനധികൃതമായി പൊട്ടിച്ച കരിങ്കല്ലുകള്‍ നീക്കം ചെയ്യുന്നതിനിടെ വാഹനങ്ങള്‍ പോലിസ്് പിടിച്ചെടുത്തു. കള്ളിപ്പാറ ഈരാച്ചേരി സോജന്റെ ഉടമസ്ഥയിലുള്ള സ്ഥലത്ത് നിന്നാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. വീടിന് സമീപത്തായുള്ള സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് ഇയാളുടെ നേരത്തെ പാറ പൊട്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന തഹസില്‍ദാര്‍ എത്തി സ്‌റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു. ഇത്തരത്തില്‍ പൊട്ടിച്ചിട്ട കരിങ്കല്ലുകള്‍ നീക്കാന്‍ ഉടമ വീണ്ടും ശ്രമിച്ചതോടെ തഹസില്‍ദാര്‍ പോലിസിന് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഞ്ഞിക്കുഴി എസ്‌ഐ സോനുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം എത്തി മിനി ടിപ്പറും ജെസിബിയും കസ്റ്റഡിയിലെടുത്തു. ലാന്റ് കണ്‍സര്‍വേഷന്‍ ആക്ട് സെക്ഷന്‍ 188 പ്രകാരം സോജനെതിരെ കേസെടുത്തു. വാഹനങ്ങള്‍ കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it