അനധികൃതമായി കൊണ്ടുപോയ 14.93 ലക്ഷം പിടിച്ചെടുത്തു

കൊച്ചി: അനധികൃതമായി കൊണ്ടുപോയ 14.93 ലക്ഷം രൂപ തിരഞ്ഞെടുപ്പ് പരിശോധനാ വിഭാഗം പിടിച്ചെടുത്തു. ഇന്നലെ വൈകീട്ട് എറണാകുളം എ എ ല്‍ ജേക്കബ് പാലത്തിനു സമീപം പി എഫ് ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ പരിശോധന നടത്തുകയായിരുന്ന കുമ്പളം കൃഷി ഓഫിസറായ ലെന്‍സി തോമസ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റായ മൂന്നാം നമ്പര്‍ ഫ്‌ളൈയിങ് സ്‌ക്വാഡ് എര്‍ട്ടിഗ കാറിലെത്തിയ എറണാകുളം സ്വദേശി പി മുനീറില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ പരിശോധന വ്യാപകമാക്കിയിരുന്നു. ഹോട്ടല്‍ വ്യവസായിയായ മുനീര്‍ ഹോട്ടല്‍ ഉള്‍പ്പെടെയുള്ള വിവിധ സംരംഭങ്ങളില്‍ നിന്നുള്ള പണമാണിതെന്ന് സംഘത്തെ അറിയിച്ചു. എന്നാല്‍, 10 ലക്ഷം രൂപയില്‍ കൂടുതല്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വിശദമായ അന്വേഷണത്തിനായി കടവന്ത്ര പോലിസിന് കൈമാറി. ആദായനികുതി വകുപ്പിനേയും വിവരം അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it