kannur local

അധ്യാപികയെ നിയമിച്ചില്ല; രക്ഷിതാക്കളും കുട്ടികളും സ്‌കൂള്‍ ഉപരോധിച്ചു

കണ്ണൂര്‍: അധ്യാപികയെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. ഇന്നലെ രാവിലെ 10.30ഓടെ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പിടിഎ പ്രസിഡന്റ് പി എം സാജിദിന്റെ നേതൃത്വത്തില്‍ ഉപരോധസമരം നടന്നത്.
ഹൈസ്‌കൂള്‍ അസിസ്റ്റന്റ് ഫിസിക്കല്‍ സയന്‍സ് തസ്തികയില്‍ നിയമനം നടത്താത്തിനെതിരേയാണ് പ്രതിഷേധം. നിലവിലുണ്ടായിരുന്ന അധ്യാപികയെ ഭരണപരമായ കാരണത്താ ല്‍ സ്ഥലം മാറ്റിയിരുന്നു. ഇതിനുപകരം പുഴാതി സ്‌കൂളിലെ സ്‌കൂളിലേക്ക് മാറ്റാനും ഉത്തരവിട്ടിരുന്നു. എന്നാല്‍ സ്ഥലംമാറിപ്പോവുന്ന അധ്യാപികയ്ക്കു അപ്രതീക്ഷിതമായി പ്രി ന്‍സിപ്പല്‍ 49 ദിവസത്തെ ലീവ് അനുവദിച്ചതോടെ പുഴാതി സ്‌കൂളിലെ അധ്യാപികയ്ക്ക് ഇവിടെ ചുമതലയെടുക്കാനായില്ല. ഇതോടെയാണ് പ്രതിസന്ധിയുണ്ടായത്. ഉപരോധത്തില്‍ പെ ണ്‍കുട്ടികളടക്കം നിരവധി പേര്‍ പങ്കെടുത്തു. ഒടുവില്‍ ഡിഡിഇയുമായി ചര്‍ച്ച ചെയ്യാമെന്ന ഉറപ്പിന്‍മേല്‍ ഉപരോധം അവസാനിപ്പിച്ചു.
Next Story

RELATED STORIES

Share it