അധ്യാപികയെ അപമാനിച്ച ആന്ധ്ര മന്ത്രിയുടെ മകന്‍ അറസ്റ്റില്‍

ഹൈദരാബാദ്: പൊതുസ്ഥലത്ത് അധ്യാപികയോടു മോശമായി പെരുമാറിയ ആന്ധ്രപ്രദേശ് സാമൂഹികക്ഷേമ മന്ത്രി രവേല കിഷോര്‍ ബാബുവിന്റെ മകന്‍ രവേല സുശീല്‍ അറസ്റ്റില്‍. സുശീലിനെയും ഡ്രൈവര്‍ രമേശിനെയും ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് എസിപി ഉദയ്കുമാര്‍ റെഡ്ഡി അറിയിച്ചു. വ്യാഴാഴ്ച സ്‌കൂളിലേക്കു പോവുകയായിരുന്ന 20കാരിയായ അധ്യാപികയെ എംഎല്‍എ സ്റ്റിക്കര്‍ പതിച്ച കാറില്‍ പിന്തുടര്‍ന്ന സുശീലും ഡ്രൈവറും അസഭ്യം പറയുകയും തട്ടിക്കൊണ്ടുപോവാന്‍ ശ്രമിക്കുകയും ചെയ്തു. അധ്യാപികയുടെ ബഹളത്തെ തുടര്‍ന്നെത്തിയ ഭര്‍ത്താവും നാട്ടുകാരും ഇവരെ കൈകാര്യം ചെയ്യുകയായിരുന്നു.
Next Story

RELATED STORIES

Share it