അധ്യാപികയുടെ മര്‍ദനത്തില്‍ വിദ്യാര്‍ഥിക്കു ഗുരുതര പരിക്ക്

തലശ്ശേരി/തിരുവനന്തപുരം : സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയുടെ മര്‍ദനത്തില്‍ വിദ്യാര്‍ഥിക്കു ഗുരുതര പരിക്ക്. മമ്പറം ഇംഗ്ലീഷ് മീഡിയം രണ്ടാംക്ലാസ് വിദ്യാര്‍ഥിയും അഞ്ചരക്കണ്ടി കൊയനാട് സംസത്തില്‍ കെ പി ഷക്കീര്‍-റുഖ്‌സിന ദമ്പതികളുടെ മകനുമായ റയാനാ(7)ണ് വലതു കൈക്ക് പരിക്കേറ്റത്. കൈയു ടെ എല്ലിന് പരിക്കേറ്റതിനാല്‍ കുട്ടിക്ക് അഞ്ചുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയതായി ബന്ധുക്കള്‍ പറഞ്ഞു. വിദ്യാര്‍ഥി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്.
വെള്ളിയാഴ്ച രാവിലെയാണു സംഭവം. ക്ലാസ് പരീക്ഷയ്ക്കു ഹാജരാവാത്തതിനെ തുടര്‍ന്ന് അധ്യാപിക സ്്റ്റീല്‍ സ്‌കെയില്‍ ഉപയോഗിച്ച് കൈത്തണ്ടയില്‍ അടിച്ചു. കൈയില്‍ നിന്ന് നിലയ്ക്കാതെ രക്തം വന്നതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ തന്നെ കുട്ടിയെ മമ്പറത്തെ സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയ ആവശ്യമാണെന്നു പറഞ്ഞാണ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്കു മാറ്റിയത്. സംഭവത്തില്‍ ചൈല്‍ഡ് ലൈ ന്‍ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. അധ്യാപികയുടെ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. രക്ഷിതാക്ക ള്‍ ചൈല്‍ഡ്‌ലൈനിനും പോലിസിനും പരാതി നല്‍കി.
വിദ്യാര്‍ഥിയെ അധ്യാപിക മര്‍ദിച്ചതായുള്ള മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് സ്വമേധയാ കേസെടുത്തു.
സംഭവം അന്വേഷിച്ച് അടിയന്തരമായി റിപോര്‍ട്ട് നല്‍കണമെന്ന് ജില്ല പോലിസ് സൂപ്രണ്ട്, ജില്ല ചൈല്‍ഡ് പ്രൊട്ടക്്ഷന്‍ ഓഫിസര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എന്നിവരോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it