malappuram local

അധ്യാപികയുടെ മരണത്തില്‍ ദുരൂഹത



പെരിന്തല്‍മണ്ണ: വീട്ടിനുളളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട അധ്യാപികയുടെ മരണ കാരണത്തില്‍ അവ്യക്തത തുടരുന്നു. അങ്ങാടിപ്പുറം പുത്തനങ്ങാടിയിലെ കയലും വക്കത്ത് മുഹമ്മദ് എന്ന മാനുവിന്റെ മകള്‍ ഫാത്തിമത്തുല്‍ ഫൗസിയ (32) യെയാണ് വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ്  മൃതദേഹം താഴെ ഇറക്കി ആശുപത്രിയിലെത്തിക്കുകയായിരുന്നു പുത്തനങ്ങാടി ഇര്‍ഷാദിയ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലെ പ്രിന്‍സിപ്പാളായിരുന്ന മരണപ്പെട്ട ഫൗസിയ .പെരിന്തല്‍മണ്ണ സബ് ഇന്‍സ്‌പെക്ടര്‍ വി കെ കമറുദ്ധീന്‍ ഇന്‍ക്വിസ്റ്റ് നടത്തിയ മൃതദേഹം, മഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്ന് പോസ്റ്റ് മോര്‍ട്ടം നടത്തി.വൈകുന്നേരം 3.30 ന് വീട്ടിലെത്തിച്ച മൃതദേഹം 4.25 ന് പുത്തനങ്ങാടി പള്ളിയിലെ മയ്യിത്ത് നമസ്‌ക്കാരത്തിന് ശേഷം ഖബറടക്കി. പ്രിയപ്പെട്ട ടീച്ചറുടെ വിയോഗമറിഞ്ഞ് സ്‌ക്കൂളിലെ കുട്ടികളെല്ലാം വീട്ടിലെത്തിയിരുന്നു സംഭവ സ്ഥലത്തു നിന്ന് പോലീസിന് കത്ത് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടന്നു വരുന്നതായി പോലീസ് പറഞ്ഞു.
Next Story

RELATED STORIES

Share it