kozhikode local

അധ്യാപക സംഘടനകള്‍ ലയിച്ചു; ഇനി കെപിഎസ്ടിഎ

കോഴിക്കോട്: അധ്യാപകരുടെ അവകാശങ്ങള്‍ക്ക് കരുത്തേകി സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരുടെ രണ്ടു സംഘടനകളുടെ ലയനം. ജിഎസ്ടിയുവിന്റേയും എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ സംഘടനയായ കെപിഎസ്ടിയുവിന്റേയും ലയനത്തോടെ അധ്യാപക സമൂഹത്തിന്റെ ഏറ്റവും വലിയ സംഘടിത പ്രസ്ഥാനം രൂപംകൊണ്ടു. കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ( കെപിഎസ്ടിഎ) എന്ന പേരിലാവും സംഘടന അറിയപ്പെടുക. കെപിഎസ്ടിഎയുടെ ലയനപ്രഖ്യാപനവും ഗുരുവന്ദനവും നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ഭരണം നിലനില്‍ക്കുന്നിടത്തോളം കാലം അംഗീകാരവും ശമ്പളവും കിട്ടിയ ഒരു അധ്യാപകന്റെയും ശമ്പളം തടഞ്ഞുവയ്ക്കുന്ന അവസ്ഥ കേരളത്തിലുണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ജനറല്‍ കണ്‍വീനര്‍ ടി എസ് സലീം അധ്യക്ഷനായിരുന്ന ചടങ്ങില്‍ മുന്‍ എംപി പി ടി തോമസ് മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ ഡി സിസി പ്രസിഡന്റ് കെ സി അബു, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി എം സുരേഷ്ബാബു, ലതികാ സുഭാഷ്, മുന്‍മന്ത്രി എം ടി പത്മ, പി ഹരിഗോവിന്ദന്‍, എം സലാഹുദ്ദീന്‍, എ കെ അബ്ദുള്‍ സമദ്, എന്‍ ശ്യാംകുമാര്‍, ടി സിദ്ദിഖ്, പി വി ഗംഗാധരന്‍, അഡ്വ. എം രാജന്‍, കെ രാമചന്ദ്രന്‍മാസ്റ്റര്‍, പി മൊയ്തീന്‍ മാസ്റ്റര്‍, വി ടി സുരേന്ദ്രന്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന യാത്രയയപ്പ് സമ്മേളനം അഡ്വ. ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ജോര്‍ജ്ജ് കൊളത്തൂര്‍ അധ്യക്ഷനായി. വിരമിക്കുന്ന 37 അധ്യാപക നേതാക്കള്‍ക്കുള്ള ഉപഹാരം അഡ്വ. പി എം നിയാസ് സമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it