അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:40 ആക്കാന്‍ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ അധ്യാപക തസ്തിക നഷ്ടം ഒഴിവാക്കാന്‍ വിദ്യാര്‍ഥി-അധ്യാപക അനുപാതം 1:40 ആക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കി. നടപ്പ് അധ്യയനവര്‍ഷത്തെ തസ്തിക നിര്‍ണയത്തില്‍ അധ്യാപകര്‍ക്ക് തസ്തിക നഷ്ടപ്പെട്ട് പുറത്തുപോവുന്നത് ഒഴിവാക്കാനാണ് നടപടി. ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഒരു യൂനിറ്റായും ഒരു വിദ്യാഭ്യാസ ഏജന്‍സി ഒരു യൂനിറ്റായും പരിഗണിക്കുക, അധ്യാപക- വിദ്യാര്‍ഥി അനുപാതം 1:40 ആയി നടപ്പാക്കുമ്പോള്‍ പുനര്‍വിന്യസിക്കപ്പെട്ട സംരക്ഷിതാധ്യാപകരെ മാതൃ വിദ്യാലയത്തിലേക്ക് കൊണ്ടുവരിക, ഇവര്‍ ഉള്ളപ്പോള്‍ മറ്റുള്ളവരെ പരിഗണിക്കാതിരിക്കുക, ഭാഷാധ്യാപകരെയും ഈ അനുപാതത്തിന് പരിഗണിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഗവര്‍ണറുടെ ഉത്തരവ് പ്രകാരമാണ് വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയത്.
Next Story

RELATED STORIES

Share it