അധ്യാപക പാക്കേജ്; ഹൈക്കോടതി വിധി നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ അധ്യാപക നിയമനം സംബന്ധിച്ച് ഹൈക്കോടതി വിധി നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്. കോടതിവിധിയില്‍ നടപ്പാക്കാന്‍ കഴിയാത്ത പരാമര്‍ശങ്ങളുണ്ടോ എന്ന് പരിശോധിച്ച് അതിന്‍മേല്‍ അപ്പീല്‍ പോവണോ എന്ന് തീരുമാനിക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു. 2011 മുതല്‍ 2015-16 അധ്യയന വര്‍ഷം വരെയുള്ള നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കും. കേന്ദ്രം കൊണ്ടുവരുന്ന വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണ്.
എന്നാല്‍, ഇതില്‍ സംസ്ഥാനത്തിനുണ്ടാവുന്ന നഷ്ടം പരിഹരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ പോവില്ലെന്ന് കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് ബുധനാഴ്ച രാത്രി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മാനേജ്‌മെന്റ് പ്രതിനിധികളും പ്രതികരിച്ചു. 2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം അനുസരിച്ച് അധ്യാപക നിയമനം നടത്തണമെന്നാണ് കോടതി നിര്‍ദേശം.
Next Story

RELATED STORIES

Share it