Flash News

അധ്യാപക നിയമന നിയന്ത്രണം പിന്‍വലിക്കണം : കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍



കൊച്ചി: പൊതു വിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്താന്‍ പ്രതിജ്ഞാബന്ധമായ ഗവണ്മെന്റ് ഈ മേഖലയില്‍ നിര്‍ണായകമായ പങ്കാളിത്തം വഹിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ആവശ്യപ്പെട്ടു. സംരക്ഷിത അധ്യാപകരെ നിയമിക്കണമെന്ന ഉത്തരവിന്റെ പശ്ചാത്തലത്തില്‍ 2016-17 വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ അധ്യാപക നിയമനത്തിന് കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഭരണഘടന അനുവദിച്ചുതന്നിട്ടുള്ള  അവകാശങ്ങളെ ഇല്ലാതാക്കിക്കൊണ്ടുള്ള ഈ നിര്‍ദേശങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കുവാന്‍ കഴിയുകയില്ല. 2014-15 വര്‍ഷം അനുവദിച്ച ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും 2013-14 വര്‍ഷം കോളജുകളില്‍ അനുവദിച്ച കോഴ്‌സുകളിലും അധ്യാപക തസ്തിക സൃഷ്ടിക്കാന്‍ ഇനിയും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.  അനുവദിക്കപ്പെട്ട തസ്തികകളിലെ സ്ഥിരം ഒഴിവുകള്‍ നികത്തുവാനും  സര്‍ക്കാരിന്റെ  ഭാഗത്തുനിന്നും  നിലപാട് ഉണ്ടാകാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ ചെയര്‍മാന്‍ ആന്‍ഡ്രൂസ് താഴത്ത് €പറഞ്ഞു.
Next Story

RELATED STORIES

Share it