kozhikode local

അധ്യാപക നിയമനാംഗീകാരം ത്വരിതപ്പെടുത്തണം: കെഎസ്ടിയു

കോഴിക്കോട്: അധ്യാപക പാക്കേജിന്റെ ഭാഗമായി വര്‍ഷങ്ങളായി ശമ്പളം ലഭിക്കാതെ ജോലി ചെയ്യുന്ന അധ്യാപകരുടെ നിയമനാംഗീകാര നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ (കെഎസ്ടിയു) വിദ്യാഭ്യാസ ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. അധ്യാപക പാക്കേജിന് മുമ്പ് വര്‍ഷങ്ങളായി സര്‍വീസിലിരുന്ന അധ്യാപകര്‍ക്ക് മുന്‍കാല പ്രാബല്യം നല്‍കുക, അധ്യാപക അംഗീകാരം അകാരണമായി വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും കൗണ്‍സില്‍ ഉന്നയിച്ചു. കെഎസ്ടിയു സംസ്ഥാന ഖജാന്‍ജി വി കെ മൂസ ഉദ്ഘാടനം ചെയ്തു. ഫൈസല്‍ പടനിലം, പി കെ അസീസ്, എം പി അബ്ദുല്‍ റസാഖ് സംസാരിച്ചു.
ജില്ലാ ഭാരവാഹികള്‍ കെ എം എ നാസര്‍ (പ്രസിഡന്റ്), എന്‍ പി ഹമീദ്, സി സഹീറുദ്ദീന്‍, സി പി സൈഫുദ്ദീന്‍ (വൈസ് പ്രസിഡന്റുമാര്‍), പി പി ജാഫര്‍ (ജന.സെക്രട്ടറി), കെ അബ്ദുല്‍ ജലീല്‍, അബ്ദുല്‍ നാസര്‍ പള്ളിത്തൊടിക, കെ പി സാജിദ് (ജോ. സെക്രട്ടറിമാര്‍), കെ പി എം എ നാസര്‍ (ഖജാഞ്ചി).
Next Story

RELATED STORIES

Share it