അധ്യാപക നിയമനം: ഹൈക്കോടതി വിധി നടപ്പാക്കാന്‍ തീരുമാനം
BY Sumeera SMR14 Jan 2016 4:25 AM GMT
Sumeera SMR14 Jan 2016 4:25 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപക നിയമനം സംബന്ധിച്ച് ഹൈക്കോടതി വിധി നടപ്പാക്കാമെന്നും നിലവിലുള്ള വിധിക്കെതിരേ അപ്പീലിന് പോവില്ലെന്നും മാനേജ്മെന്റ് പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ സര്‍ക്കാരിന്റെ ഉറപ്പ്.
ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ പ്രതികരിച്ചു. 2015-16 വരെയുള്ള എല്ലാ നിയമനങ്ങള്‍ക്കും അംഗീകാരം നല്‍കാമെന്നും യോഗത്തില്‍ സര്‍ക്കാര്‍ അറിയിച്ചു. സമയബന്ധിതമായി ഇക്കാര്യങ്ങളില്‍ തീരുമാനം ഉണ്ടാക്കാമെന്നുള്ള ഉറപ്പും സര്‍ക്കാര്‍ നല്കി. 2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് അധ്യാപക നിയമനം നടത്തണമെന്നാണ് കോടതി നിര്‍ദേശം. ഇത്തരത്തില്‍ അധ്യാപക നിയമനം നടത്തുമ്പോള്‍ അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30, 1:35 എന്ന നിലയിലാവും.
കൂടാതെ ഹ്രസ്വകാല നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാനും ധാരണയായി. കോടതി വിധി അനുസരിച്ച് അധ്യാപക നിയമനം നടത്തിയാല്‍ നിലവിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനാവും. സര്‍ക്കാര്‍ പുതുതായി ഇറക്കുന്ന ഉത്തരവിന്റെ ഡ്രാഫ്റ്റ് തയ്യാറാക്കി മാനേജുമെന്റുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയ ശേഷമേ അന്തിമ ഉത്തരവിറക്കൂ.

Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT