അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിന് നടപടിയെടുക്കും



തിരുവനന്തപുരം: 2014-15, 2015-16 വര്‍ഷങ്ങളില്‍ പുതിയതായി അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ബാച്ചുകളിലും അധ്യാപകരുടെ തസ്തിക സൃഷ്ടിക്കുന്നതിന് നടപടിയെടുക്കുമെന്ന് മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയില്‍ അറിയിച്ചു. ഇതുസംബന്ധിച്ച ഹയര്‍ സെക്ക ന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും സി ദിവാകരന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി. നിലവില്‍ ഈ സ്‌കൂളുകളി ല്‍ ദിവസവേതനാടിസ്ഥാനത്തി ല്‍ നിയമിച്ച അധ്യാപകര്‍ക്ക് മുടക്കമില്ലാതെ വേതനം നല്‍കു ന്നുണ്ട്. ശുപാര്‍ശ നടപ്പാക്കുന്നതോടെ എത്രയും വേഗം തന്നെ നിലവിലെ റാങ്ക് പട്ടികകളില്‍ നിന്ന് നിയമനം നടത്തും. വിവിധ വിഭാഗങ്ങളില്‍ ഹയര്‍ സെക്ക ന്‍ഡറി അധ്യാപകരുടെ 29 റാങ്ക് പട്ടികകളാണുള്ളത്. ഇതുവരെ 2,399 പേര്‍ക്ക് നിയമനം നല്‍കിയതായും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it