Flash News

അധ്യാപക തസ്തിക വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണമെന്ന്



തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറിയില്‍ നിലവിലുണ്ടായിരുന്ന അധ്യാപക തസ്തിക വെട്ടിക്കുറച്ച സര്‍ക്കാര്‍ ഉത്തവ് പിന്‍വലിക്കണമെന്ന് ഫെഡറേഷന്‍ ഓഫ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ജൂനിയര്‍ അധ്യാപകരെ സീനിയറാക്കണമെന്ന തീരുമാനം നടപ്പാക്കുക, 2014 മുതലുള്ള അധ്യാപക തസ്തിക സൃഷ്ടിക്കുക, ശനിയാഴ്ച പ്രവൃത്തിദിവസമാക്കാനുള്ള തീരുമാനം പിന്‍വലിക്കുക, ഒഴിവുള്ള പ്രിന്‍സിപ്പല്‍ തസ്തികകളില്‍ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. യോഗത്തില്‍ എം രാധാകൃഷ്ണന്‍, ഷാജു പുത്തൂര്‍, ബിജു കെ, അരുണ്‍കുമാര്‍ ആര്‍, വി സി അബ്ദുല്‍ സലിം, അയിര സുനില്‍കുമാര്‍, ബ്രീസ് എം എസ് രാജ്, ശേഷയ്യന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it