അധ്യാപക തസ്തികകള്‍ ഉടന്‍ നികത്തണം: കെഎഎംഎ

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കുന്നതിനു സംസ്ഥാനത്ത് പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെ ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകളില്‍ പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതിനു മുമ്പു നിയമനം  നടത്തുന്നതിനു സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നു കേരള അറബിക് മുന്‍ഷിസ് അസോസിയേഷന്‍ (കെഎഎംഎ) ആവശ്യപ്പെട്ടു.
പിഎസ്‌സി ലിസ്റ്റില്‍ അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ ഉണ്ടായിട്ടും നിയമനം നടത്താതെ നിരവധി അധ്യാപക തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഇതിന് അടിയന്തര നടപടികള്‍ ഉണ്ടാവണം. എല്‍പി തലത്തില്‍ നിരവധി അറബിക് അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
എല്‍പി പാര്‍ട്ട് ടൈം, ഫുള്‍ ടൈം അറബിക് തസ്തികകളില്‍ പിഎസ്‌സി പരീക്ഷ കഴിഞ്ഞു മാസങ്ങളായിട്ടും ഷോര്‍ട്ട്‌ലിസ്റ്റ് പോലും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍, സംസ്ഥാന പ്രസിഡന്റ് എ എ ജാഫര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it