malappuram local

അധ്യാപകര്‍ മൂല്യ നിര്‍ണയ ക്യാംപുകള്‍ ബഹിഷ്‌കരിച്ചു

മലപ്പുറം: ഹയര്‍ സെക്കന്‍ഡറി മൂല്യ നിര്‍ണയ ക്യാംപുകള്‍ ബഹിഷ്‌കരിച്ച് അധ്യാപകരുടെ സമരം. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളെ ലയിപ്പിക്കാനുള്ള നീക്കത്തിന് എതിരെയാണു പ്രതിഷേധം. 153 മൂല്യ നിര്‍ണ ക്യാംപുകളാണ് സംസ്ഥാനത്താകെ ഇന്ന് ബഹിഷ്‌കരിച്ചത്. ഹയര്‍ സെക്ക ന്‍ഡറി വകുപ്പിനെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലാക്കുമെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നിയമസഭയെ അറിയിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ വിവിധ ഹയര്‍ സെക്കന്‍ഡറി അധ്യാപക സംഘടനകളുടെ സംയുക്ത വേദിയായ ഫെഡറേഷന്‍ ഓഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മൂല്യ നിര്‍ണയ ക്യാംപുകള്‍ ഇന്ന് ബഹിഷ്‌കരിച്ചത്.
ജില്ലയിലെ 10 മൂല്യ നിര്‍ണയ ക്യാമ്പുകളിലായി  മൂല്യനിര്‍ണയം നടത്തുന്ന 2200 അധ്യാപകരില്‍ 1659 അധ്യാപകരും മൂല്യനിര്‍ണയം ബഹിഷ്‌ക്കരിച്ചു. ലയനം നടക്കുമ്പോള്‍ നിലവിലെ സേവന വേതന വ്യവസ്ഥകള്‍ അട്ടിമറിക്കപ്പെടും. വ്യത്യസ്ത രീതിയുള്ള സ്ഥാനക്കയറ്റ പാറ്റേണ്‍ പിന്തുടരുന്ന വിഭാഗങ്ങള്‍ ഒന്നാവുമ്പോള്‍ സര്‍വീസ്പരമായ കാര്യങ്ങള്‍ തകിടം മറിയും.
ഹയര്‍ സെക്കന്‍ഡറിയിലെ സീനിയര്‍, ജൂനിയര്‍ അധ്യാപക വ്യവസ്ഥിതികളില്‍ മാറ്റം വരുകയും അതോടെ താഴ്ന്ന ക്ലാസുകളില്‍ പഠിപ്പിക്കേണ്ട സാഹചര്യം വരുന്നത് അംഗീകരിക്കാനാവില്ലെന്നും നേതാക്കള്‍ അറിയിച്ചു.
ക്യാംപ് ബഹിഷ്‌ക്കരണ ശേഷം മലപ്പുറത്ത് നടന്ന പ്രതിഷേധ സംഗമം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാ ന്‍ ഉമ്മര്‍ അറക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ സിടിപി ഉണ്ണി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. പി ഇഫ്തിക്കറുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. ഒ ഷൗക്കത്തലി, ജോസ് ജോണ്‍, പി സിജു, അബൂബക്കര്‍ സിദ്ദീഖ്, സിഎഎന്‍ ശിബിലി, ഒ ശ്രീനാഥ് , ടി എസ് ഡാനിഷ്, വി അബ്ദുസ്സമദ്, മനോജ് ജോസ്, അബ്ദുല്‍ ഹക്കീം, ഉമ്മര്‍, മുഹമ്മദ് ജാസിം, ബെസ്റ്റിമോള്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it