wayanad local

അധ്യാപകരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമമെന്ന്

അമ്പലവയല്‍: ഗവണ്‍മെന്റ് വെക്കോഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനെതിരെ അപവാദ പ്രചാരണങ്ങള്‍ നടത്തുകയും അധ്യാപകരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനെതിരെ കെപിഎസ്ടിഎ അമ്പലവയല്‍ യൂനിറ്റ് പ്രതിഷേധിച്ചു.
സ്‌കൂളിന്റെ അഭ്യുന്നതിക്കായി പ്രവര്‍ത്തിക്കുന്നതിന് പകരം ഉത്തരവാദപ്പെട്ടവര്‍ തന്നെ സ്‌കൂളിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും, വിദ്യഭ്യാസ വകുപ്പ് ‘ഇക്കാര്യത്തില്‍ മൗനം വെടിയണമെന്നും ഇത് തുടരുന്ന പക്ഷം പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സി എം അബ്ദുള്‍ സലാം, കെ എസ് മനോജ് കുമാര്‍, കെ എന്‍ ഷാജി, അബ്ദുള്‍ വാഹിദ്, കെ ഷിനോയ്, ഷാന്റി ഫ്രാന്‍സിസ് സംസാരിച്ചു
Next Story

RELATED STORIES

Share it