kannur local

അധ്യാപകരുടെ സസ്‌പെന്‍ഷന്‍: പ്രതിഷേധ മാര്‍ച്ച് നടത്തി

കണ്ണൂര്‍: മട്ടന്നൂര്‍ കാഞ്ഞിലേരി ഗവ. എല്‍പി സ്‌കൂളിലെ അധ്യാപകരെ കണ്ണൂര്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് കെഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഡിഇ ഓഫിസിലേക്കു മാര്‍ച്ച് നടത്തി. വിശദീകരണം പോലും ചോദിക്കാതെ പ്രദീപന്‍ കോടഞ്ചേരി, ടി വിനീഷ് എന്നിവര്‍ക്കെതിരേയാണു നടപടി സ്വീകരിച്ചത്. അതുപോലെ കടമ്പൂര്‍ ഹയര്‍സെക്കന്റി സ്‌കൂളിലെ അധ്യാപകന്‍ സജീവനെയും മാനേജര്‍ മുഖേന സസ്‌പെന്‍ഡ് ചെയ്തു. ജില്ലയിലെ വിദ്യാലയാന്തരീക്ഷം കലുക്ഷിതമാക്കാനാണ് ഡിഇഒയുടെ ശ്രമം.
അധ്യാപകരെ പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണം. സസ്‌പെന്‍ഷനുകള്‍ പിന്‍വലിക്കാത്ത പക്ഷം വിദ്യാഭ്യാസ ഓഫിസര്‍മാരെ ബഹിഷ്‌കരിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും കെഎസ്ടിഎ ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് എന്‍ ടി സുധീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ കെ പ്രകാശന്‍, പി സി ഗംഗാധരന്‍, വി പി മോഹനന്‍ പി ആര്‍ വസന്ത്കുമാര്‍ സംസാരിച്ചു. എഫ്എസ്ഇടിഒ പ്രവര്‍ത്തകരും പ്രതിഷേധ മാര്‍ച്ച് നടത്തി.
Next Story

RELATED STORIES

Share it