Pravasi

അധ്യാപകരുടെ വേനലവധി 50 ദിവസം



ദോഹ: പുതിയ അധ്യയന വര്‍ഷത്തില്‍ അധ്യാപകരുടെ സമ്മര്‍ വെക്കേഷന്‍ 50 ദിവസമായിരിക്കുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഫൗസിയ അബ്ദുല്‍ അസീസ് അല്‍ഖാത്തിര്‍ വെളിപ്പെടുത്തി. 2018 ജൂലായ് എട്ട് മുതല്‍ ആഗസ്ത് 26 വരെയായിരിക്കും വേനലവധി. വലിയ പെരുന്നാള്‍ അവധി കൂടി പരിഗണിച്ചാണ് 50 ദിവസം കണക്കാക്കിയിരിക്കുന്നത്. പെരുന്നാള്‍ അവധി കൂടാതെ 43 ദിവസമാണ് അവധി ഉണ്ടായിരിക്കുക. അധ്യാപകരുടെ അവധിയുമായി ബന്ധപ്പെട്ട് യാതൊരു പ്രശ്‌നവുമില്ലെന്നും ഫൗസിയ ചൂണ്ടിക്കാട്ടി.വിദ്യാഭ്യാസ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ലോക തലത്തില്‍ ഖത്തറിനു പ്രഥാന സ്ഥാനമുണ്ട്. ഈയൊരു സ്ഥാനം നിലനിര്‍ത്തേണ്ടത് മന്ത്രാലയത്തിന്റെ ബാധ്യതയാണ്. 880 മണിക്കൂറുകള്‍ സ്‌കൂള്‍ സമയമായി ഏറ്റവും ചുരുങ്ങിയത് ലഭ്യമാക്കേണ്ടതുണ്ട്. ലോകമൊട്ടാകെ അംഗീകരിച്ച ഒരു സമയമാണിത്. 2020 വരെയുള്ള വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിനു സമ്പൂര്‍ണ പദ്ധതിയുണ്ടെന്നും ഫൗസിയ വ്യക്തമാക്കി.
Next Story

RELATED STORIES

Share it