Flash News

അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 10ന്‌



കൊച്ചി: കൊല്ലം ട്രിനിറ്റി ലൈസിയം സ്—കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഹ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി രണ്ട് അധ്യാപകര്‍ സമര്‍പ്പിച്ച അപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ഈ മാസം 10ന് കോടതി വിധി പറയും. അധ്യാപകരെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യാതെ കേസില്‍ നിര്‍ണായകമായ തെളിവുകള്‍ ലഭിക്കില്ലെന്നു പ്രോസിക്യൂഷന്‍ ഇന്നലെയും വാദിച്ചു. സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ സമര്‍പ്പിക്കാമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയെ എതിര്‍ത്ത് കേസില്‍ കക്ഷി ചേര്‍ന്ന നേഹയുടെ പിതാവും ശക്തമായ വാദമാണ് ഉയര്‍ത്തിയത്. ലൈസിയം സ്‌കൂളിനെ സ്‌കൂളായി കാണരുതെന്നും അതൊരു പീഡന കേന്ദ്രമാണെന്നും നേഹയുടെ പിതാവിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വാദിച്ചു. ഉച്ചഭക്ഷണം കഴിക്കാനിരുന്ന കുട്ടിയാണ് മറ്റൊരു കെട്ടിടത്തില്‍ പോയി ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കപ്പെട്ടത്. കുട്ടി ഗുരുതരമായ പരിക്കേറ്റ് ചികില്‍സയിലിരിക്കെ തൊട്ടടുത്ത ദിവസം അതേ ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി സ്‌പെഷ്യല്‍ ക്ലാസെടുത്തു. കുട്ടികളുടെ മൊഴിയെ വരെ സ്‌കൂള്‍ അധികൃതരും പോലിസും സ്വാധീനിച്ചിരിക്കുകയാണെന്നും അഭിഭാഷകന്‍ വാദിച്ചു. എല്ലാ തെളിവുകളിലും കൃത്രിമം കാണിച്ചിട്ടുണ്ടെന്നു നേഹയുടെ പിതാവ് തുടര്‍ന്നു വാദിച്ചു.  ഈ വാദങ്ങള്‍ക്ക് ശേഷമാണ് കോടതി ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റിയത്.
Next Story

RELATED STORIES

Share it