malappuram local

അധ്യാപകരില്ല; ചുള്ളിക്കോട് ഗവ.സ്‌കൂള്‍ പ്രവര്‍ത്തനം അവതാത്തില്‍

കൊണ്ടോട്ടി: അസൗകര്യങ്ങളും മതിയായ അധ്യാപകരുമില്ലാതെ ചുള്ളിക്കോട് ഗവ.സ്‌കൂള്‍ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുന്നു.സ്‌കൂളിനോടുളള അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രക്ഷോപത്തിനൊരുങ്ങുകയാണ്.
ഇന്ന് ചേരുന്ന പിടിഎ യോഗം പ്രക്ഷോപ നടപടികളുടെ തീരുമനമെടുക്കും. മതിയായ അധ്യാപകരില്ലാത്തതിനാല്‍ കുട്ടികള്‍ ദുരിതമനുഭവിക്കുകയാണ്.മലയാളം, അറബിക് എന്നിവയ്ക്ക് പാര്‍ട്ടടൈം അധ്യാപകരാണുള്ളത്. സ്ഥലം മാറിപ്പോയ അറബിക് അധ്യാപകന് പകരം ഇത് വരെ ആളെത്തിയിട്ടില്ല.പ്രധാനാധ്യാപിക തന്നെയാണ് ഹയര്‍സെക്കഡറിയുടെ ചുമതലയും വഹിക്കുന്നത്.
മതിയായ വേതനം ലഭിക്കാത്തതിനാല്‍് താല്‍ക്കാലികാധ്യാപരും എത്തുന്നില്ല. 700ഓളം വിദ്യാര്‍ഥികളുളള സ്‌കൂളില്‍ സ്ഥല പരിമിതിയിലുമാണ്.എട്ടാം ക്ലാസില്‍ ഒരു മുറിയില്‍ 64 കുട്ടികളാണ് ഒന്നിച്ചിരിക്കുന്നത്. ഹയര്‍സെക്കഡറി സ്‌കൂള്‍ യുപി വിഭാഗത്തിന്റെ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.ലാബ്, ലെബ്രറി സ്മാര്‍ട്ട് റും തുടങ്ങിയവയെല്ലാം കടലാസില്‍ മാത്രമാണ്.
ശുചിമുറികളും വിശ്രമ സ്ഥലങ്ങളും ഇല്ലാത്തതും വിദ്യാര്‍ഥികളെ ബാധിക്കുന്നു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50ലക്ഷം ഉപയോഗിച്ച് കെട്ടിടം പണിതെങ്കിലും വയറിങ്,പ്ലബിങ് തുടങ്ങിയവ നടത്താത്തിനാല്‍ കെട്ടിടം പൂര്‍ണമായി ഉപയോഗിക്കാനാവുന്നില്ല.
യുപി സ്‌കൂളായിരുന്നത് 2007ല്‍ ഹൈസ്‌കൂളായും ഉയര്‍ത്തിയെങ്കിലും ഹൈസ്‌കളിലേക്ക് കുട്ടികളുടെ പ്രവേശനം നടത്തി ക്ലാസുകള്‍ തുടങ്ങിയെങ്കിലും മാസങ്ങള്‍ക്ക് ശേഷം വീണ്ടും സ്‌കൂള്‍ യുപിയായി തരംതാഴ്ത്തിയിരുന്നു. പിന്നീട്പിടി എ നിയമയുദ്ധം നടത്തിയതിനെ തുടര്‍ന്നാണ് സ്‌കൂള്‍ വീണ്ടും ഹൈസ്‌കൂളായത്.
Next Story

RELATED STORIES

Share it