kannur local

അധ്യാപകന്റെ വീട് കുത്തിത്തുറന്ന് കവര്‍ച്ച

പറശ്ശിനിക്കടവ്: അധ്യാപകന്റെ വീട് കുത്തിത്തുറന്ന് കവര്‍ച്ച. മയ്യില്‍ ഹൈസ്‌കൂളിലെ അധ്യാപകനായ പറശ്ശിനിക്കടവ് കോടല്ലൂരിലെ പി വി അജയന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
ഇദ്ദേഹം കുടുംബസമേതം കഴിഞ്ഞ ഒരാഴ്ചയായി ബറോഡയിലാണ് താമസം. സഹോദരന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടതോടെയാണ് കവര്‍ച്ച നടന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്.
വീടിന്റെ അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്നു സ്വര്‍ണവളകള്‍ കവര്‍ന്നു. ബന്ധുക്കള്‍ തളിപ്പറമ്പ് പോലിസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം തുടങ്ങി.
Next Story

RELATED STORIES

Share it