അധ്യാപകന്റെ കൊല: ജാര്‍ഖണ്ഡ് മുന്‍മന്ത്രി കുറ്റക്കാരന്‍

സിംദേഗ: കൊലക്കേസില്‍ ജാര്‍ഖണ്ഡ് മുന്‍മന്ത്രി അനോഷ് എക്ക കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ആയുധ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം എക്ക കുറ്റക്കാരനാണെന്ന് അഡീഷനല്‍ ജില്ലാ ജഡ്ജി നീരജ്കുമാര്‍ ശ്രീവാസ്തവയാണു കണ്ടെത്തിയത്. കേസില്‍ ബുധനാഴ്ച ശിക്ഷ വിധിക്കും.2014 നവംബര്‍ 26ന് അധ്യാപകനായ മനോജ്കുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണു കേസ്. പിറ്റേ ദിവസം ഒരു സ്‌കൂളിനടുത്തു നിന്നാണ് മനോജിന്റെ മൃതദേഹം കണ്ടെത്തിയത്. 2014 നവംബര്‍ 27നാണ് എക്കയെ പോലിസ് അറസ്റ്റ് ചെയ്തത്. ജാര്‍ഖണ്ഡ് പാര്‍ട്ടിയുടെ അംഗവും കോളിബേറ നിയോജകമണ്ഡലത്തിലെ എംഎല്‍എയുമാണ് എക്ക.
Next Story

RELATED STORIES

Share it